കോഴിക്കോട്: പ്രണയം നടിച്ച് വിളിച്ചുവരുത്തി മലപ്പുറം സ്വദേശിനിയെ അഞ്ച് പേര് ചേര്‍ന്ന് കൊടുവള്ളിയില്‍ വച്ച് പീഡിപ്പിച്ചതായി പരാതി. യുവതിയുടെ പരാതിയില്‍ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.
പ്രണയം നടിച്ച് കോഴിക്കോട് കൊടുവള്ളിയിലേക്ക് വിളിച്ച് വരുത്തുകയും അവിടെ ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചെന്നുമാണ് ചേളാരി സ്വദേശിനിയായ യുവതി പൊലീസില്‍ നല്കിയ പരാതി. വിളിച്ച് വരുത്തിയ ആളും പിന്നീട് അയാളുടെ നാല് സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.
Read Also: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ശാന്തിഭൂഷണ്ന്റെ ഹര്‍ജി
വീട്ടില്‍ നിന്ന് കാണാതായ യുവതിയെ ബന്ധുക്കള്‍ തെരഞ്ഞ് കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞിത്. ഒരു വര്‍ഷമായി തന്നെ പീഡിപ്പിക്കുന്നുവെന്നും താന്‍ ഗര്‍ഭിണിയാണെന്നും യുവതി പരാതിയില്‍ പറഞ്ഞു.
കസ്റ്റഡിയില്‍ എടുത്തയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്ത ശേഷമേ തുടര്‍ നടപടികളെടുക്കുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.