| Friday, 7th March 2014, 9:59 am

വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് ഈജിപ്ത് ഗസ്സയിലേക്ക് പ്രവേശനം നിഷേധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] കൈറോ: ഇസ്രായേല്‍ ഉപരോധത്താല്‍ ദുരിതത്തിലായ ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഗസ്സയിലേക്ക് യാത്ര ചെയ്യാനെത്തിയ വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് ഈജിപ്ത് ഗസ്സയിലേക്കുള്ള പ്രവേശനം നിഷേധിച്ചു.

ഈജിപ്ത് അധികൃതര്‍ വനിതാ ആക്ടിവിസ്റ്റുകളെ തടഞ്ഞുവച്ച ശേഷം നാടുകടത്തുകയായിരുന്നു.

യൂറോപ്യന്‍ അറബ് രാജ്യങ്ങളില്‍ നിന്ന് വന്ന 80ലധികം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കാണ് ഗസ്സയിലേക്കുള്ള പ്രവേശനം നിഷേധിച്ചത്.

വനിതാ ആക്ടിവിസ്റ്റുകളെ വിമാനത്താവളത്തില്‍ വച്ച് ഏറെ നേരം ചോദ്യം ചെയ്തതിന് ശേഷം നാടുകടത്തുകയായിരുന്നു.

അള്‍ജീരിയന്‍ പ്രക്ഷോഭക ജമീല ബു ഹൈര്‍ദ്. നോബല്‍ സമ്മാനം നേടിയ ഐറിഷ് വംശജ മായിറെഡ് മഗീര്‍ എന്നിവരടങ്ങിയ സംഘത്തെയാണ് തടഞ്ഞുവച്ച് നാടുകടത്തിയത്.

We use cookies to give you the best possible experience. Learn more