| Sunday, 18th November 2018, 11:28 am

ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇനി കഴിയില്ല; സൗദിയില്‍ അബായ മറിച്ചിട്ട് സ്ത്രീകളുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: മേല്‍ക്കുപ്പായമായ അബായ ധരിച്ച് ശരീരം മൂടുന്നതിനെതിരെ സൗദിയില്‍ പ്രതിഷധേം. പൊതുഇടങ്ങളില്‍ സ്ത്രീകള്‍ ധരിക്കേണ്ട നീളന്‍ വസ്ത്രമായ അബായ ധരിക്കേണ്ടെന്ന നിയമം വന്നിട്ടും അതിന് നിര്‍ബന്ധിതരാവുന്നതിനെതിരേയാണ് പ്രതിഷേധവുമായി ചില സ്ത്രീകള്‍ രംഗത്ത് വന്നത്.

മേല്‍ക്കുപ്പായമായ അബായ തിരിച്ചിട്ടാണ് സ്ത്രീകള്‍ വ്യത്യസ്തമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. “ഇന്‍സൈഡ് ഔട്ട് അബായ” എന്ന് ഹാഷ്ടാഗിലൂടെയാണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്. അയ്യായിരം സ്ത്രീകളാണ് ഇതിനിടെ ഹാഷ്ടാഗ് ഉപയോഗിച്ചത്.

ALSO READ: കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച്; ഛത്തീസ്ഗഢില്‍ പ്രചാരണം ഇന്നവസാനിക്കും

അബായയും നിഖാബും തങ്ങള്‍ക്ക് ദിവസം മുഴുവന്‍ ഉപയോഗിക്കേണ്ടി വരുന്നു. ശരീരം മുഴുവന്‍ മൂടുന്ന ഈ വസ്ത്രങ്ങള്‍ 24 മണിക്കൂറും ഉപയോഗിക്കുന്നത് ഭാരമാണ്. എന്നതാണ് യുവതികളുടെ ട്വീറ്റ്.

സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താനാഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഭീഷണി നേരിടേണ്ടി വരുന്ന സൗദി സമ്പ്രദായങ്ങള്‍ക്കും ഭരണകൂട നിയന്ത്രണങ്ങള്‍ക്കുമെതിരേയാണ് തന്റെ പ്രതിഷേധമെന്നാണ് ഹൗറ എന്ന സൗദി യുവതിയുടെ ട്വീറ്റ്.

അബായ നിര്‍ബന്ധമല്ലെന്നും സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിച്ചാല്‍ മതിയെന്നും കഴിഞ്ഞ മാര്‍ച്ചില്‍ സല്‍മാല്‍ രാജകുമാരന്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് പൊതു ഇടങ്ങളില്‍ അബായ ധരിക്കാന്‍ നിര്‍ബന്ധിതരാവുന്നുണ്ട്.അതിനെതിരെയാണ് യുവതികളുടെ പ്രതിഷേധം

We use cookies to give you the best possible experience. Learn more