ആര്‍ത്തവം എന്നത് സാധാരണയായ മെറ്റബോളിക് ആക്ടിവിറ്റിയാണ്. വിയര്‍പ്പും ചുമയുമൊക്കെപ്പോലെ തന്നെ. ഇതിന്റെ പേരില്‍ വലിയ ബഹളമുണ്ടാക്കി ഞങ്ങളെ അകറ്റിനിര്‍ത്തുന്നത് അവസാനിപ്പിക്കുക. വളരൂ.
സ്ത്രീവിമോചനമെന്നത് ഇന്ന് മുഖ്യധാരാരാഷ്ട്രീയ ഭിത്തികളെ ഭേദിച്ചുകൊണ്ട് ശക്തമായി കടന്നുവരുന്ന കാലമാണല്ലോ. ലോകത്തെവിടെയും അതിശക്തമായ പ്രതികരണങ്ങളിലൂടെയാണ് സ്ത്രീവിമോചനമുന്നേറ്റങ്ങള്‍ നടന്നുവരുന്നത്.
ഈജിപ്തിലെ പിതൃമേധാവിത്വനിയമസംഹിതകള്‍ക്കെതിരെ നഗ്നമചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടു വന്ന ആലിയ മഗ്ദഅല്‍മാഗ്ദി മുതല്‍ ഇങ്ങ് കേരളത്തില്‍ അടുത്തകാലത്ത് നടന്ന് നാപ്കിന് പ്രക്ഷോഭം വരെയും ഇത്തരമൊരു വിമോചനാത്മക സ്ത്രീപ്രസ്താവമായി അടയാളപ്പെടുത്തപ്പെടുന്നുണ്ട്. ഇതിന്റെ മറ്റൊരു രാഷ്ട്രീയ പകര്‍ച്ചയാണ് വുമണ്‍സ്ഇറ എന്ന ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഏതാനും കാമ്പയിന്‍ പോസ്റ്ററുകള്‍…
എന്തുടുക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കേണ്ട. എന്തുകാണണമെന്ന് ആണിനെ പഠിപ്പിക്കുക.
സാനിറ്ററി പാഡ് പത്രത്തുണ്ടുകള്‍ പൊതിഞ്ഞ് ഞങ്ങള്‍ക്കു തരേണ്ട. നാണിക്കാന്‍ ഞങ്ങള്‍ കൈക്കൂലിയൊന്നുമല്ല സ്വീകരിക്കുന്നത്.
സ്‌കൂളിലും കോളജിലും പരീക്ഷകളില്‍ ടോപ്പര്‍ ഞാനായിരുന്നു. പ്രിയ ഭര്‍ത്താവേ, ഷര്‍ട്ട് അയേണ്‍ ചെയ്തത് ശരിയായില്ലെന്ന് നിങ്ങള്‍ പരാതിയുണ്ടെങ്കില്‍ നിങ്ങളെപ്പോലും അത് എന്റെയും കരിക്കുലത്തിന്റെ ഭാഗമല്ലെന്ന് ഓര്‍ക്കണം.
ആര്‍ത്തവം എന്നത് സാധാരണയായ മെറ്റബോളിക് ആക്ടിവിറ്റിയാണ്. വിയര്‍പ്പും ചുമയുമൊക്കെപ്പോലെ തന്നെ. ഇതിന്റെ പേരില്‍ വലിയ ബഹളമുണ്ടാക്കി ഞങ്ങളെ അകറ്റിനിര്‍ത്തുന്നത് അവസാനിപ്പിക്കുക. വളരൂ.
ലജ്ജിക്കൂ. ഞങ്ങളുടെ ഹാന്റ്ബാഗില്‍ കുരുമുളക് സ്‌പ്രേയും കത്തിയും നിങ്ങള്‍ ഇതിനകം തന്നെ സ്ഥിരമാക്കിക്കഴിഞ്ഞു.
ഇരുണ്ടു കഴിഞ്ഞാല്‍ ഞങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിങ്ങള്‍ പറയുന്നു? പകരം എന്തുകൊണ്ട് ഏഴുമണിക്കുശേഷം പുരുഷന്മാരെ അകത്തിട്ട് പൂട്ടുന്നില്ല?