| Wednesday, 4th July 2018, 1:13 pm

ഭാര്യയെ ഒരിക്കലും ഉപേക്ഷിക്കില്ല; സഭയുടെ ഭീഷണികള്‍ക്കു വഴങ്ങില്ലെന്നും ഓര്‍ത്തഡോക്‌സ് സഭയ്‌ക്കെതിരെ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെങ്ങന്നൂര്‍: കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ സഭയുടെ പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങില്ലെന്ന് യുവതിയുടെ ഭര്‍ത്താവ്. കേരളാ കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

എല്ലാ തെറ്റുകളും തന്നോട് ഏറ്റുപറയുകയും താന്‍ ആവശ്യപ്പെട്ട പ്രകാരം എഴുതി നല്‍കുകയും ചെയ്ത ഭാര്യയെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Also Read:ദല്‍ഹിയിലെ അധികാരത്തര്‍ക്കം; കെജ്‌രിവാളിനു വിജയം; സംസ്ഥാന സര്‍ക്കാര്‍ തന്നെ ഭരണാധികാരി


അതേസമയം, സഭാ നേതൃത്വത്തിന് നല്‍കിയ തെളിവ് പരസ്യപ്പെടുത്തിയതിനെതിരെ അദ്ദേഹം ശക്തമായി രംഗത്തുവന്നു. തെളിവ് പരസ്യപ്പെടുത്തിയതിലൂടെ സഭയുടെയും അന്വേഷണ കമ്മീഷന്റെയും വിശ്വാസ്യത ഇല്ലാതായി. നീതി ലഭിക്കുമെന്ന് കരുതിയാണ് വികാരിമാരുടെ ചെയ്തികള്‍ക്കെതിരെ രേഖാമൂലം മൂന്ന് മെത്രാന്മാര്‍ക്കും കത്തോലിക്കാ ബാബയ്ക്കും പരാതി നല്‍കിയത്.

എന്നാല്‍ ഈ വിവരങ്ങള്‍ സഭാനേതൃത്വം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും തന്നെയും ഭാര്യയേയും ഇല്ലാതാക്കാന്‍ സഭ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കും കുടുംബത്തിനും മാന്യമായി ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയാണ് അവര്‍ ഇതിലൂടെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.


Also Read:ഇത് ജനാധിപത്യത്തിന്റെ വിജയം; ദല്‍ഹി ജനതയുടെ വിജയം: അരവിന്ദ് കെജ്‌രിവാള്‍


അതിനിടെ, പരാതിയില്‍ യുവതി കഴിഞ്ഞദിവസം മജിസ്‌ട്രേറ്റിന് മുമ്പില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. രഹസ്യമൊഴിയിലും യുവതി മുന്‍ നിലപാടില്‍ അവര്‍ ഉറച്ചുനിന്നതോടെ വൈദികരെ അറസ്റ്റു ചെയ്യാനുള്ള നീക്കം ക്രൈംബ്രാഞ്ച് ആരംഭിച്ചിരിക്കുകയാണ്. മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ യുവതി ബലാത്സംഗ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം അഞ്ചര മുതല്‍ രണ്ട് മണിക്കൂറോളം സമയമെടുത്താണ് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഇരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. 164ാം വകുപ്പുപ്രകാരം രേഖപ്പെടുത്തിയ മൊഴിയുടെ പകര്‍പ്പ് കിട്ടുന്നതോടെ തുടര്‍നടപടി സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.


Also Read:നീനുവിന് മാനസിക രോഗം; ഞങ്ങളെന്തെങ്കിലും അവളോട് ചെയ്തിട്ടുണ്ടെങ്കില്‍ അത് അമിത സ്‌നേഹം കൊണ്ടെന്നും അമ്മ രഹ്ന ചാക്കോ


നേരത്തെ അന്വേഷണ സംഘം യുവതിയുടെ മൊഴിയെടുക്കുകയും തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുകയും ചെയ്തിരുന്നു. ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വൈദികര്‍ പീഡിപ്പിച്ചുവെന്നാണ് യുവതി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാത്സംഗം, ഭീഷണി എന്നീ കുറ്റങ്ങള്‍ക്കെതിരായ വകുപ്പുകള്‍ പ്രകാരമാണ് വൈദികര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more