ന്യൂദല്‍ഹി: ദേശീയ തലസ്ഥാനത്തെ ജണ്ഡേവാലനിലുള്ള ആര്‍.എസ്.എസ് ഓഫീസിന് മുമ്പില്‍ മനുസ്മൃതിയുടെ മാതൃക കത്തിച്ച് സ്ത്രീകള്‍. 1927 ഡിസംബര്‍ 25ന് ബി.ആര്‍ അംബേദ്കര്‍ മനുസ്മൃതി കത്തിച്ചതിന്റെ വാര്‍ഷിക ദിനത്തിലായിരുന്നു മുപ്പതോളം വരുന്ന സ്ത്രീകള്‍ മനുസ്മൃതി കത്തിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വനിതാ സംഘടന പിന്‍ജ്‌റ ടോഡിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. അംബേദ്കര്‍ ഭവനില്‍ നിന്ന് മാര്‍ച്ചായെത്തിയാണ് സ്ത്രീകള്‍ മനുസ്മൃതിയുടെ മാതൃക കത്തിച്ചത്.
‘1927ല്‍ നടന്ന സത്യാഗ്രഹത്തില്‍ ബി.ആര്‍ അംബേദ്കര്‍ മനുസ്മൃതി കത്തിച്ചു. ഞങ്ങള്‍ ആര്‍.എസ്.എസ് ഓഫീസിന് പുറത്ത് കത്തിച്ചു, കാരണം അവര്‍ ഭരണഘടനയെ ആക്രമിച്ചുകൊണ്ട് ഹിന്ദുത്വരാജ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. അവര്‍ മനുസ്മൃതിയെ ഭരണഘടനയായി കാണുന്നു. മനുസ്മൃതി സ്ത്രീവിരുദ്ധം മാത്രമല്ല അത് ദളിതുകള്‍ക്കെതിരെയും ഭൂരിപക്ഷം ജനതക്കുമെതിരെയാണ്’- പ്രകടനത്തില്‍ പങ്കെടുത്ത ആര്യ എന്ന വിദ്യാര്‍ത്ഥി പറഞ്ഞു.
ദേശീയ പൗരത്വ നിയമത്തിന്റെയും എന്‍.ആര്‍.സിയുടെയും അടിസ്ഥാനം മനുസ്മൃതിയാണെന്ന് പ്രകടനത്തില്‍ പങ്കെടുത്ത മറ്റൊരു വിദ്യാര്‍ത്ഥി പറഞ്ഞു.