ബ്യൂണസ് ഐറിസ്: തന്നെ തന്നെ വിവാഹം (Self Marriage) ചെയ്തതിന് പിന്നാലെ വിവാഹമോചനം വേണമെന്ന ആവശ്യവുമായി യുവതി. അര്‍ജന്റീനിയന്‍ സ്വദേശിനിയായ സോഫി മൗരി ആണ് വിചിത്ര വിവാഹവും വിവാഹമോചനവുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് 24 മണിക്കൂര്‍ തികയും മുമ്പേയാണ് മൗരിയുടെ വിവാഹമോചന വാര്‍ത്ത പുറത്തു വരുന്നത്. സ്വന്തം കൂട്ട് ശരിയാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാഹമോചനം.
പലരും മൗരിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നെങ്കിലും സമൂഹമാധ്യമങ്ങളില്‍ ഇവര്‍ക്കുനേരെ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു മൗരി സ്വയം വിവാഹതായാകാന്‍ പോകുന്നു എന്ന വാര്‍ത്ത പങ്കുവെച്ചത്. താന്‍ തന്നെ തന്നെ വിവാഹം ചെയ്യാന്‍ റെഡിയായി കഴിഞ്ഞെന്നും തനിക്ക് വേണ്ടി വിവാഹ വസ്ത്രവും കേക്കും വാങ്ങിയെന്നുമായിരുന്നു ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. 25 വയസുകാരിയായ മൗരിക്ക് 500,000 ഫോളോവേഴ്‌സാണ് ഇന്‍സ്റ്റയിലും ട്വിറ്ററിലുമുള്ളത്.
മൗരിയുടെ സ്വയം വിവാഹം വ്യാജമാണെന്നും ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള തന്ത്രം മാത്രമാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
ഫെബ്രുവരി 20ന് നടന്ന വിവാഹത്തിന് ശേഷം ഫെബ്രുവരി 21 ന് മൗരി വിവാഹമോചനം നേടുകയാണെന്നും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇത് സഹിക്കാന്‍ കഴിയില്ലെന്നും സ്വന്തം കൂട്ട് ശരിയാകുന്നില്ലെന്നും മൗരി പറഞ്ഞു.
ഇനി വിവാഹം കഴിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും, നല്ലൊരു അഭിഭാഷകനെ കണ്ടെത്തണമെന്നും തുടങ്ങി നിരവധി പേരാണ് മൗരിയെ പരിഹസിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്.
Content Highlight: Woman who married her self seeks divorce, says can’t cop up with herself