| Tuesday, 30th April 2019, 7:16 pm

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാതിക്രമ പരാതി: ആഭ്യന്തര അന്വേഷണത്തില്‍ നിന്ന് യുവതി പിന്മാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ സുപ്രീംകോടതി മുന്‍ ജീവനക്കാരി ആഭ്യന്തര അന്വേഷണത്തില്‍ നിന്ന് പിന്മാറി. സുപ്രീംകോടതി സമിതിയ്ക്ക് സുതാര്യതയില്ലെന്ന് ആരോപിച്ചാണ് നടപടി.

അഭിഭാഷകനെ അനുവദിക്കുന്നില്ലെന്നും നടപടികളുടെ ഓഡിയോ, വീഡിയോ റെക്കോര്‍ഡിങ് അനുവദിക്കുന്നില്ലെന്നും യുവതി പറഞ്ഞു.

രണ്ടു മൊബൈല്‍ ഫോണുകളിലെ കോള്‍ വിവരങ്ങള്‍ എടുക്കണമെന്ന ആവശ്യവും തഴഞ്ഞുവെന്ന് യുവതി പറയുന്നു.

ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്നംഗ സമിതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല, അതുകൊണ്ട് ഇനി സമിതിക്ക് മുന്‍പാകെ ഹാജരാകില്ലെന്നും യുവതി വാര്‍ത്താക്കുറിപ്പിലൂടെ ഇവര്‍ വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more