കൊല്ലം: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തി. കൊല്ലം ജില്ലയിലെ കുമ്മിള്‍ മണ്ണൂര്‍വിളാകത്ത് വീട്ടില്‍ പത്തൊന്‍പതുകാരിയായ ജന്നത്താണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ജന്നത്തിനെ ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയ്ക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
അഞ്ച് മാസം മുമ്പായിരുന്നു യുവതിയുടെ വിവാഹം. ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്നതാണ് പ്രാഥമിക നിഗമനം.
രണ്ട് മണിയോടെ റാസിഫ് ജന്നത്തിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ മുറിയുടെ ജനല്‍ ഇടിച്ചുതകര്‍ത്തപ്പോള്‍ ജന്നത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Content Highlight: woman was found hanging in her husband’s house in Kollam