| Saturday, 31st July 2021, 9:06 am

തിരുവനന്തപുരത്ത് ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മാനസികവെല്ലുവിളി നേരിടുന്ന 34കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു തലസ്ഥാന നഗരിയെ നടുക്കിയ സംഭവം.

ആക്രമണത്തിന് ശേഷം ആശുപത്രി പരിസരത്ത് ഇറക്കിവിട്ട യുവതിയെ പൊലീസും ജീവനക്കാരും ചേര്‍ന്ന് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്ക് ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു.

തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വസ്ത്രം കീറി, ദേഹമാസകലം ചെളി പറ്റിയിരുന്ന രീതിയില്‍ യുവതിയെ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.

പീഡനം നടന്നുവെന്ന് സംശയം തോന്നിയ ആശുപത്രി ജീവനക്കാര്‍ ചോദിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം യുവതി പറയുന്നത്. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ യുവതിയുടെ മൊഴിയെടുത്ത ശേഷം പൊലീസ് അന്വേഷണം തുടങ്ങി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONDENT HIGHLIGHTS:  Woman was abducted and tortured in Thiruvandapuram

Latest Stories

We use cookies to give you the best possible experience. Learn more