ഹൈദരാബാദ്: രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും വ്യത്യസ്തമായ ചില ലോക്ഡൗണ്‍ ലംഘന കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. അതില്‍ ചിലത് അപകടം നിറഞ്ഞതാണ്. ചിലത് രസകരവും മറ്റ് ചിലത് സന്തോഷത്തിന്റെ വാര്‍ത്തകളുണ്ടാക്കുന്നതും. കാമുകനുമായുള്ള വിവാഹം നടത്താന്‍ 60 കിലോമീറ്റര്‍ നടന്ന യുവതിയാണ് അവയിലൊന്ന്.
ആന്ധ്രാപ്രദേശിലെ ഗ്രാമത്തില്‍നിന്നും അയല്‍ ഗ്രാമത്തിലേക്കാണ് യുവതി നടന്നത്. ചിതികല ഭവാനി എന്ന 19 കാരിയാണ് എടപ്പള്ളി ഗ്രാമത്തിലുള്ള കാമുകനെ വിവാഹം ചെയ്യാന്‍ നടന്നെത്തിയത്.
നാല് വര്‍ഷത്തെ പ്രണയത്തിന് വീട്ടുകാര്‍ എതിര്‍പ്പുമായി എത്തിയതോടെയാണ് ഭവാനിയും പുന്നയ്യയും വീട്ടുകാരറിയാതെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അപ്പോഴേക്കും പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പദ്ധതി പാളി. ഇതോടെ ഇവരുവരും വീട്ടില്‍ കുടുങ്ങി. പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടതോടെയാണ് ഭവാനി പുന്നയ്യയുടെ അടുത്തേക്ക് നടന്നെത്താന്‍ തീരുമാനിച്ചത്.
60 കിലോമീറ്റര്‍ നടന്ന് ഒടുവില്‍ ഭവാനി പുന്നയ്യയുടെ വീട്ടിലെത്തുകതന്നെ ചെയ്തു.
എന്നാല്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇരുവരെയും വധിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയടോതെ സ്ഥിതി വഷളായി. തുടര്‍ന്ന് സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ ബന്ധപ്പെട്ടിരിക്കുകയാണ് ഇവര്‍. വിവാഹം ചെയ്തവര്‍ പ്രായപൂര്‍ത്തിയായവരാണെന്നും പെണ്‍കുട്ടിയുടെ വീട്ടുകാരെ ബോധവല്‍ക്കരിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ