| Saturday, 16th April 2022, 8:42 am

ഭര്‍ത്താവുമായി വഴക്ക്; അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ചുകൊന്നതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവതി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലാണ് കുറ്റകൃത്യം നടന്നത്.

കുഞ്ഞിന്റെ അമ്മ അഞ്ജലി ദേവിയെ (26) അറസ്റ്റുചെയ്ത് കൊലപാതകക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.14 ഓടെയാണ് കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ വിവരം തങ്ങള്‍ അറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

‘ലോക്കല്‍ പൊലീസ് സ്ഥലത്തെത്തി, സ്ത്രീ കുഞ്ഞിനെ കഴുത്തില്‍ നൂല്‍ ഉപയോഗിച്ച് കഴുത്തിന് ചുറ്റി കൊലപ്പെടുത്തിയതായി അറിഞ്ഞു,’ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (നോര്‍ത്ത് വെസ്റ്റ്) ഉഷാ രംഗ്നാനി പറഞ്ഞു.

Content Highlights: Woman Strangles 3-Month-Old After Fight With Husband: Delhi Police

Latest Stories

We use cookies to give you the best possible experience. Learn more