മുംബൈ: ഓണ്‍ലൈന്‍ ക്ലാസ്സില്‍ ശ്രദ്ധിക്കാത്തതിന് 12 വയസ്സുകാരിയെ അമ്മ കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി. പെന്‍സില്‍ ഉപയോഗിച്ച് കുട്ടിയുടെ ശരീരത്തില്‍ നിരവധി തവണ കുത്തിയെന്നാണ് കേസ്. മുംബൈ സാന്റാക്രൂസ് പൊലീസാണ് അമ്മയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഓണ്‍ലൈന്‍ ക്ലാസ്സിനിടെ അധ്യാപകന്‍ ചോദിച്ച ചോദ്യങ്ങള്‍ മറുപടി നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു കുട്ടിയെ മര്‍ദ്ദനത്തിനിരയാക്കിയത്. അധ്യാപകര്‍ ആവര്‍ത്തിച്ച് ചോദ്യം ചോദിച്ചിട്ടും അതിന് ഉത്തരം നല്‍കാന്‍ കുട്ടിയ്ക്ക് കഴിഞ്ഞില്ല.
ഇത് ശ്രദ്ധിച്ചു നിന്ന അമ്മ കൂര്‍ത്ത മുനയുള്ള പെന്‍സില്‍ ഉപയോഗിച്ച് കുട്ടിയുടെ മുതുകില്‍ ആഞ്ഞുകുത്തുകയായിരുന്നു. നിരവധി തവണ കുട്ടിയെ ഇവര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പൊലീസ് പറഞ്ഞു.
ഇതെല്ലാം കണ്ടു നിന്ന ഇളയ സഹോദരിയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഈ വിവരം അറിയിച്ചത്. ഇതേത്തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് അമ്മയ്‌ക്കെതിരെ കേസെടുക്കുകയും അവശനിലയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അതേസമയം സ്ഥലത്തെ എന്‍.ജി.ഒ പ്രവര്‍ത്തകര്‍ വീട്ടിലെത്തി ആക്രമണത്തിനുള്ള കാരണത്തെപ്പറ്റി ഇവരോട് ചോദിച്ചിരുന്നു. എന്നാല്‍ തനിക്ക് ഒന്നും പറയാനില്ലെന്ന നിലപാടിലായിരുന്നു അമ്മ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതേത്തുടര്‍ന്ന് പൊലീസ് ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുകയായിരുന്നു. എന്നാല്‍ ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Woman Stabbed Daughter With Pencil