കോഴിക്കോട്: കര്‍ണാടക ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പ്രതിയെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ മുസ്തഫയാണ് പിടിയിലായത്.
കോഴിക്കോട്: കര്‍ണാടക ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പ്രതിയെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ മുസ്തഫയാണ് പിടിയിലായത്.
കര്‍ണാടക ആര്‍.ടി.സി ബസില്‍ സഞ്ചരിക്കുന്ന യുവതിയെ എടപ്പാളിനും കോഴിക്കോടിനും ഇടയില്‍ വെച്ച് പ്രതിയായ യുവാവ് ഉപദ്രവിക്കുകയായിരുന്നു. ബസില്‍ വെച്ച് പ്രതി പെണ്‍കുട്ടിയോട് നിരന്തരം മോശമായി പെരുമാറുകയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബസ് കോഴിക്കോട് കെ.എസ്.ആര്‍.ടി സ്റ്റാന്‍ഡില്‍ എത്തിയ സമയത്താണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എറണാകുളത്ത് നിന്ന് കര്‍ണാടകയിലേക്ക് പോകുകയായിരുന്ന കര്‍ണാടക ആര്‍.ടി.സിയില്‍ വെച്ചാണ് യുവതിക്ക് ലൈംഗികാതിക്രമം നേരിട്ടത്.
Content Highlight: Woman sexually assaulted in Karnataka RTC; Accused in custody