| Thursday, 19th April 2018, 3:04 pm

ഒഡീഷയില്‍ സാമൂഹ്യപ്രവര്‍ത്തകയെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു (വീഡിയോ)

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാലസോര്‍: ഒഡീഷയില്‍ സാമൂഹ്യപ്രവര്‍ത്തകയെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ബാലസോര്‍ ജില്ലയിലെ വനിതാ സ്വയം-സഹായ സംഘത്തിന്റെ പ്രസിഡന്റ് സത്യഭാമ ബെഹെറയെയാണ് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.

ജില്ലയില്‍ കഷ്ടതകളനുഭവിക്കുന്ന സ്ത്രീകളെ സ്വയം പര്യാതമാക്കാനും പ്രശ്‌നങ്ങളെ പരിഹരിക്കാനുമാണ് സത്യഭാമ ബെഹെറ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, സത്യഭാമ നാട്ടുനടപ്പുകള്‍ തെറ്റിക്കുകയും പ്രദേശവാസികളുടെ കുടുംബകാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു എന്നായിരുന്നു പ്രദേശവാസികളുടെ പരാതി.

ഇതേതുടര്‍ന്ന്, 2018, ഏപ്രില്‍ 14നായിരുന്നു നാട്ടുകാര്‍ സത്യഭാമയെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. സംഭവം കണ്ടുനിന്നവരില്‍ ഒരാള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതോടെയാണ് വാര്‍ത്ത പുറം ലോകമറിയുന്നത്.

സത്യഭാമയുടെ പരാതിയില്‍ സിമുലിയയിലെ പൊലീസ് കേസെടുത്തിട്ടുണ്ട്. “സംഭവത്തിത്തില്‍ 2 വ്യത്യസ്ത കേസുകളാണ് രജിസ്റ്ററ് ചെയ്തിരിക്കുന്നത്. നാട്ടുകാരെ പ്രലോഭിപ്പിച്ചതെന്താണെന്നുകൂടി അന്വേഷിക്കുന്നുണ്ട്. നിയമം കയ്യിലെടുക്കുന്നവരെ നിയമം കൊണ്ട്തന്നെ നേരിടും”, ഇന്‍സ്‌പെക്ടര്‍ സഞ്‌ജെയ് കുമാര്‍ പരീദ മാധ്യമങ്ങളോട് വ്യക്തമാക്കി. നീതി ലഭിക്കും വരെ പോരാടുമെന്ന് സത്യഭാമയും പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more