| Sunday, 26th May 2024, 10:13 am

യുവതിക്കെതിരെ അശ്ലീല വീഡിയോ; ഓണ്‍ലൈന്‍ ചാനലുകാരന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: യുവതിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ഓണ്‍ലൈന്‍ ചാനലുകാരന്‍ അറസ്റ്റില്‍. ന്യൂസ് കഫേ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നടത്തിപ്പുകാരനായ മലപ്പുറം അമരമ്പലം സൗത്ത് മാമ്പൊയില്‍ വേണാനിക്കോട് വീട്ടില്‍ ബൈജുവിനെയാണ് എറണാകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

ഓണ്‍ലൈന്‍ ചാനലില്‍ ജോലി ചെയ്യുന്ന യുവതിയാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ കേസ് നല്‍കിയത്. ന്യൂസ് കഫേ എന്ന ഓണ്‍ലൈന്‍ ചാനലിലൂടെ ബൈജു മറ്റൊരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയെയും അവരുടെ അമ്മയെയും കുറിച്ച് അശ്ലീല ചുവയോടെ വീഡിയോ ചെയ്യുകയും പ്രചരിപ്പിക്കുകയുമായിരുന്നു.

ഫേസ്ബുക്കിലും ഇയാള്‍ യുവതിക്കെതിരെ അശ്ലീല പ്രചരണങ്ങള്‍ നടത്തി. യുവതിയുടെ കുഞ്ഞിനെ കുറിച്ചും അപകീര്‍ത്തിപെടുത്തുന്ന തരത്തിലുള്ള വീഡിയോ ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത വീഡിയോകളുടെ വിവരങ്ങള്‍ കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തുകയും തുടര്‍ന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു.

വീഡിയോ നിര്‍മിക്കാനായി ഉപയോഗിച്ച സിംകാര്‍ഡുകളും മറ്റ് ഉപകരണങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Content Highlight: Woman’s obscene video was circulated: Police arrested the accused

We use cookies to give you the best possible experience. Learn more