കോയമ്പത്തൂര്‍: തമിഴ്‌നാട് കോയമ്പത്തൂര്‍ ചിന്നിയം പാളയത്തിന് സമീപം അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. അവിനാശി റോഡിലാണ് പുലര്‍ച്ചേയാണ് അര്‍ധ നഗ്നമായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
വാഹനങ്ങള്‍ കയറിയിറങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആദ്യം അപകടമരണമാണെന്ന് കരുതിയ പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് പിന്നാലെ വന്നിരുന്ന വാഹനങ്ങള്‍ മൃതദേഹത്തിന് മുകളിലൂടെ കയറിയിറങ്ങിയതും ദൃശ്യങ്ങളില്‍ ഉണ്ട്. മൃതദേഹത്തിന്റെ മുഖവും തലയും തകര്‍ന്ന നിലയിലാണ്. യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.
സെക്ഷന്‍ 174 സി.ആര്‍.പി.സി (സംശയാസ്പദമായ മരണം) പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സംഭവം കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളെന്ന് പൊലീസ് പറഞ്ഞു.
മരിച്ച വ്യക്തിയെ തിരിച്ചറിയുന്നതിനും വാഹനം തിരിച്ചറിയുന്നതിനും രണ്ട് പ്രത്യേക ടീമുകളായി അന്വേഷണ സംഘത്തെ തിരിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
woman’s body was thrown out of the car; Detected after boarding vehicles