| Friday, 10th April 2015, 8:38 pm

ദല്‍ഹിയില്‍ വീണ്ടും ബലാല്‍സംഗം; ടാക്‌സിയില്‍ വെച്ച് സ്ത്രീയെ പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വീണ്ടും സ്ത്രീ പീഡനത്തിന് ഇരയായി. 32കാരിയാണ് ടാക്‌സിയില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടത്. ടാക്‌സി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ഇവര്‍ പീഡനത്തിന് ഇരയായത്.

നാല് മാസത്തിനുള്ളില്‍ രണ്ടാമത്തെ സ്ത്രീയാണ് ഇത്തരത്തില്‍ പീഡനത്തിന് ഇരയാവുന്നത്. രാത്രി 10.30 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴിയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. പടിഞ്ഞാറന്‍ ദല്‍ഹിയിലുള്ള ഒരു ഷോപ്പിങ് മാളിലാണ് ഇവര്‍ ജോലി ചെയ്യുന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണര്‍ സജ്ജീവ് പറഞ്ഞു.

38 കാരനായ രമേഷ് കുമാര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അത് വഴി പോയ സ്‌കൂട്ടര്‍ യാത്രക്കാരിയാണ് സംഭവം പോലീസില്‍ അറിയിച്ചത്. ഉടന്‍ തന്നെ പോലീസ് എത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതായി സജ്ജീവ് അറിയിച്ചു. 19 വര്‍ഷത്തോളമായി ഇയാള്‍ ടാക്‌സി ഓടിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more