| Friday, 21st February 2020, 8:58 am

' ശത്രുരാജ്യമായ പാകിസ്താനെ ഒരുതരത്തിലും അനുകൂലിക്കില്ല'; സി.എ.എ വിരുദ്ധ പ്രതിഷേധത്തില്‍ പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യത്തിനെതിരെ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: പൗരത്വ ഭേദഗതി വിരുദ്ധ പ്രതിഷേധത്തിനിടയില്‍ ‘പാകിസ്താന്‍ സിന്ദാബാദ്’ വിളിച്ച സംഭവത്തെ അപലപിച്ച് എ.ഐ.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബെംഗളരുവില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ അതുല്യ എന്ന യുവതി വേദിയില്‍ കയറി പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നു.

സംഭവത്തെ അപലപിക്കുന്നതായും തനിക്കോ തന്റെ പാര്‍ട്ടിക്കോ സംഭവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

” എനിക്കോ എന്റെ പാര്‍ട്ടിക്കോ അവരുമായി ഒരു ബന്ധവും ഇല്ല. അവരുടെ പ്രവര്‍ത്തിയെ പൂര്‍ണമായും തള്ളിപ്പറയുന്നു. സംഘാടകര്‍ അവരെ ഇവിടേക്ക് ക്ഷണിച്ചിട്ടില്ല. ഇങ്ങനെയാണെങ്കില്‍ ഞാന്‍ ഇവിടേക്ക് വരില്ലായിരുന്നു. ഞങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. ഇന്ത്യയുടെ ശത്രുവായ പാകിസ്താനെ ഒരുതരത്തിലും അനുകൂലിക്കില്ല. ഇന്ത്യയെ രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം” ഉവൈസി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത്തരം രീതിയില്‍ പെരുമാറണമെങ്കില്‍ മറ്റെവിടെയെങ്കിലും ചെന്ന് ചെയ്യണമെന്നും എന്തിനാണ് ഈ ഒരു വേദി തിരഞ്ഞെടുത്തതെന്നും ഉവൈസി ചോദിച്ചു. ഇത്തരം പ്രവൃത്തി ചെയ്യുന്നവര്‍ക്ക് ഭ്രാന്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more