| Thursday, 21st November 2024, 8:01 pm

കണ്ണൂരില്‍ വനിതാ പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; യുവതിയുടെ പിതാവിനും ഗുരുതര പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കരിവെള്ളൂരില്‍ വനിതാ പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. കാസര്‍ഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആണ് ദിവ്യശ്രീ.

യുവതിയെ കൊലപ്പെടുത്തിയ രാജേഷ് നിലവില്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.

യുവതിയെ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിച്ച പിതാവ് വാസുവിനും ഗുരുതരമായി പരിക്കേറ്റേതായാണ് റിപ്പോര്‍ട്ട്. ദിവ്യശ്രീയുടെ പിതാവിന് വയറിനും കഴുത്തിനുമാണ് വെട്ടേറ്റത്.

Updating…

Content Highlight: Woman police officer hacked to death by husband in Kannur; The girl’s father was also seriously injured

We use cookies to give you the best possible experience. Learn more