\ചെന്നൈ: സമൂഹ മാധ്യമങ്ങളില്‍ വൈറലായി ടി.പി ഛത്രം പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ രാജേശ്വരി. ചെന്നൈയില്‍ തുടരുന്ന കനത്ത മഴയില്‍ ടി.പി ഛത്രം ഏരിയ സെമിത്തേരിയില്‍ അബോധാവസ്ഥയില്‍ കിടന്നയാളെ പൊലീസ് ഇന്‍സ്പെക്ടര്‍ രാജേശ്വരി രക്ഷപ്പെടുത്തുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.
പൊലീസ് ഇന്‍സ്പെക്ടര്‍ യുവാവിനെ തോളില്‍ കയറ്റി ഓട്ടോയ്ക്കടുത്തേക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രാജേശ്വരിക്ക് നാനാഭാഗത്തു നിന്നും അഭിനന്ദന പ്രവാഹമാണ്.
സഹപ്രപര്‍ത്തകര്‍ തന്നെയാണ് രാജേശ്വരിയുടെ പ്രവര്‍ത്തനങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും.
വ്യാഴാഴ്ച്ച തമിഴ്നാട്ടില്‍ പെയ്ത കനത്ത മഴ ചെന്നൈയിലെ പല പ്രദേശങ്ങളെയും വെള്ളപ്പൊക്കത്തിലേക്ക് നയിച്ചിട്ടുണ്ട്.
എഗ്മോര്‍, പെരമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണതായും പൊലീസ് പറഞ്ഞു.
മഴക്കെടുതിയില്‍ ശനിയാഴ്ച്ച മുതല്‍ 12 പേര്‍ മരിച്ചതായി തമിഴ്നാട് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കുമാര്‍ ജയന്ത് പറഞ്ഞു.
ശക്തമായ മഴയും കാറ്റും കാരണം ചെന്നൈ വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്ന് വിമാനത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നീരീക്ഷകര്‍ വ്യക്തമാക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ അല്ലാതെ ആരും വീടുവിട്ട് പുറത്തുപോകരുതെന്ന് ഗ്രേറ്റര്‍ ചെന്നൈ കമ്മീഷണര്‍ ഗഗന്‍ദീപ് സിങ് ബേദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം