ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ വീട്ടില്‍ വെച്ച് തീവ്രവാദികള്‍ യുവതിയെ വെടിവെച്ചുകൊന്നു. ഇന്നു രാവിലെയായിരുന്നു സംഭവം. മുഹമ്മദ് സുല്ത്താനെന്നയാള്ക്കും പരുക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
വെടിയേറ്റ നിഗീന ഭാനു സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. സുല്‍ത്താന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.
തീവ്രവാദികള്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വെടിയുതിര്‍ക്കുകയായിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.