റിയാദ്: പൊതുസ്ഥലത്ത് ഡാന്‍ഡ് കളിച്ചെന്ന പേരില്‍ സൗദി യുവതി നിയമക്കുരുക്കില്‍. സൗദിയില്‍ നടക്കുന്ന റിയാദ് ഫെസ്റ്റിവലില്‍ വെച്ച് നിഖാബ് ധരിച്ച യുവതി ഡാന്‍സ് കളിച്ച വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെയാണ് യുവതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൊതുനിയമങ്ങള്‍ ലംഘിച്ചു എന്നാണ് യുവതിക്കെതിരെയുള്ള ആരോപണം. കഴിഞ്ഞ ദിവസമാണ് റിയാദ് ഫെസ്റ്റിവലില്‍ വെച്ച് ഹിപ് ഹോപ് ഗാനത്തിന് യുവതി ചുവടുവെച്ചത്. നിഖാബ് ധരിച്ച യുവതിയുടെ അസാമാന്യ പ്രകടനം കണ്ട് ചുറ്റും കൂടി നിന്നവര്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
ഒക്ടോബര്‍ മാസം മുതല്‍ ഡിസംബര്‍ വരെ നടക്കുന്ന റിയാദ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട പൊതു നിയമങ്ങള്‍ നേരത്തെ സൗദി ഭരണകൂടം പുറപ്പെടുവിച്ചിരുന്നു. ഫെസ്റ്റിവലിനു വരുന്ന സ്ത്രീ പുരുഷന്‍മാര്‍ക്ക് പൊതു സ്ഥലങ്ങളില്‍ വെച്ച് പൊതു സ്ഥലങ്ങളില്‍ വെച്ച് സ്‌നേഹപ്രകടനങ്ങള്‍ നടത്താന്‍ വിലക്കുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സൗദിയിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടി പൊതു നിയമങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതായി ഈയടുത്ത് സൗദി ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് യുവതിക്കെതിരെയുള്ള നടപടി.