| Saturday, 13th January 2018, 1:44 pm

ആര്‍ത്തവ 'അശുദ്ധി' ബാധിക്കാതിരിക്കാന്‍ വീട്ടില്‍ നിന്ന് പുറത്താക്കി; അമിതമായ തണുപ്പ് കാരണം യുവതി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഠ്മണ്ഡു: ആര്‍ത്തവം കാരണമുള്ള “അശുദ്ധി” ഒഴിവാക്കാനെന്ന പേരില്‍ ദിവസങ്ങളോളം വീടിന് പുറത്ത് കഴിയേണ്ടി വന്ന യുവതി അമിതമായ തണുപ്പ് കാരണം മരിച്ചു. നേപ്പാളിലെ വിദൂര ഗ്രാമത്തിലാണ് ദുരാചാരത്തിന് പുതിയൊരു ഇര കൂടി ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്. ആര്‍ത്തവകാലമായതിനാല്‍ ദിവസങ്ങളോളം വീടിനു പുറത്തുള്ള ഷെഡ്ഡിലാണ് യുവതി താമസിച്ചിരുന്നത്.


Sports Highlight: ‘ഹ്യൂമേട്ടനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും’; ഹ്യൂമിന്റെ ഹാട്രിക് ഒരാള്‍ക്കുള്ള എട്ടിന്റെ പണി കൂടിയായിരുന്നു; വെളിപ്പെടുത്തലുമായി സി.കെ വിനീത്


പൂജ്യത്തിനും താഴെ താപനിലയുള്ള അതിശൈത്യകാലത്തും ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളോടുള്ള ക്രൂരതയ്ക്ക് കുറവുണ്ടാകാറില്ല. വീടിന് പുറത്തുള്ള തുറന്ന ഷെഡ്ഡില്‍ താമസിക്കാന്‍ യുവതി നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. തണുപ്പിനെ പ്രതിരോധിക്കാനുള്ള യാതൊരു സംവിധാനവും ഇത്തരം ഷെഡ്ഡുകളില്‍ ഉണ്ടാകാറില്ല.


Don”t Miss: തട്ടിക്കൊണ്ടു പോയി തല തല്ലിച്ചതച്ച ശേഷം മരിച്ചെന്നു കരുതി കിടങ്ങില്‍ ഉപേക്ഷിച്ചു; വിദ്യാര്‍ഥിയെ 5 ദിവസത്തിനു ശേഷം ജീവനോടെ കണ്ടെത്തി


21-കാരിയാണ് മരിച്ചത് എന്ന് സര്‍ക്കാര്‍ വക്താവ് തുള്‍ ബഹദൂര്‍ കച്ച പറഞ്ഞു. തണുപ്പില്‍ നിന്ന് രക്ഷ നേടാനായി തീ കത്തിച്ചപ്പോള്‍ ഉണ്ടായ പുക ശ്വസിച്ചതും അമിതമായ തണുപ്പേറ്റതുമാണ് മരണത്തിന് കാരണമായത്. ആര്‍ത്തവകാലത്ത് സ്ത്രീകളെ വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് ഗ്രാമങ്ങളില്‍ സാധാരണ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.


Also Read: പഞ്ചായത്ത് പ്രസിഡന്റിനെ ചീമുട്ട എറിഞ്ഞാല്‍ കേസ് ബി.ജെ.പി നടത്തുമെന്ന് ബി. ഗോപാലകൃഷ്ണന്‍


ആര്‍ത്തവമുള്ള സ്ത്രീകള്‍ വീട്ടിനുള്ളില്‍ ഉണ്ടായാല്‍ ദൈവങ്ങള്‍ കോപിക്കും എന്ന ഹിന്ദുക്കള്‍ക്കിടയിലെ അന്ധവിശ്വാസമാണ് ഈ ക്രൂരമായ വിവേചനത്തിനുള്ള കാരണം. സുപ്രീം കോടതി ഇത് നിരോധിച്ചതാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് 3 മാസം ജയില്‍ ശിക്ഷയും 3000 നേപ്പാളി രൂപ പിഴയും നല്‍കുന്ന പുതിയ നിയമം രാജ്യത്ത് നിലനില്‍ക്കെയാണ് ഈ വാര്‍ത്ത പുറത്ത് വന്നത്.

We use cookies to give you the best possible experience. Learn more