| Tuesday, 2nd January 2018, 2:55 pm

മമ്മൂട്ടിയെ വിമര്‍ശിച്ച് വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ലേഖനം; സൈബര്‍ ആക്രമണത്തിനു പിന്നാലെ പോസ്റ്റ് നീക്കം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കസബ വിവാദവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനം ഫേയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തതിന് വനിതാ സംഘടനയ്‌ക്കെതിരെ വ്യാപക സൈബര്‍ ആക്രമണം. വിമര്‍ശനം ശക്തമായതോടെ പോസ്റ്റ് പേജില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ് സംഘടന.

ഇന്നലെ വൈകിട്ട് ഷെയര്‍ ചെയ്ത ലേഖനത്തിനെതിരെയുള്ള പ്രതികരണങ്ങള്‍ കടുത്ത ഭാഷയിലായതോടെയാണ് പോസ്റ്റ് നീക്കം ചെയ്യേണ്ടിവന്നത്. സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ വനിതാ സംഘടനയുടെ ഈ നീക്കം തരംതാഴ്ന്ന പ്രവര്‍ത്തിയായിപ്പോയെന്ന് പറഞ്ഞ് രംഗത്തുവരികയായിരുന്നു.

ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്ന ലേഖനമാണ് പുതുവര്‍ഷ ദിവസം ആശംസകളോടൊപ്പം സ്വന്തം പേജില്‍ സംഘടന ഷെയര്‍ ചെയ്തത്. 2017 എന്നത് സിനിമാലോകത്തിന് വളരെ അര്‍ത്ഥവത്തായ വര്‍ഷമായിരുന്നു. മലയാളസിനിമയെ സംബന്ധിച്ചടത്തോളം ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വര്‍ഷമായിരുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും തുല്യതയും ഉറപ്പുവരുത്തുന്ന രീതിയിലാകട്ടെ ആ ഉയിര്‍ത്തെഴുന്നേല്‍പ്പും വിമര്‍ശനങ്ങളും ചെന്നെത്തേണ്ടതെന്ന് ഞങ്ങള്‍ ആശംസിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് വനിതാ സംഘടന ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്.

ഇതോടെ പ്രേക്ഷകരും ആരാധകരും വനിതാ സംഘടനയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി എത്തി. പാര്‍വതി വിഷയത്തില്‍ എത്രയോ മാന്യമായും സമചിത്തതയോടുമാണ് മമ്മൂട്ടി പ്രതികരിച്ചതെന്നും അതിനു ശേഷവും ഡബ്ല്യൂ.സി.സി തുടരുന്ന നിലപാട് അപഹാസ്യമാണെന്നുമായിരുന്നു നടന്‍ അനില്‍ കുമാറിന്റെ പ്രതികരണം.

We use cookies to give you the best possible experience. Learn more