പട്‌ന: മോഡേണ്‍ ആയില്ലെന്ന കാരണം പറഞ്ഞ് യുവതിയെ മൊഴിചൊല്ലിയതായി യുവതിയുടെ പരാതി. നൂറി ഫാത്മയാണ് ഭര്‍ത്താവ് ഇമ്രാന്‍ മുസ്തഫയ്‌ക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ബിഹാറിലെ പട്‌നയിലെയാണ് സംഭവം.
2015 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം ഇവര്‍ ദല്‍ഹിയിലേക്ക് താമസം മാറി.
കുറച്ചു മാസം കഴിഞ്ഞപ്പോള്‍ നഗരത്തിലെ മറ്റ് മോഡേണ്‍ സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാനും നിശാപാര്‍ട്ടികളില്‍പോയി മദ്യപിക്കാനും ഭര്‍ത്താവ് ആവശ്യപ്പെട്ടെന്നും താനത് നിഷേധിച്ചപ്പോള്‍ ദിവസവും തന്നെ മര്‍ദ്ദിക്കാന്‍ തുടങ്ങിയെന്നും യുവതി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വര്‍ഷങ്ങള്‍ നീണ്ട ഉപദ്രവത്തിന് ശേഷം പെട്ടെന്ന് ഒരു ദിവസം വീട് വിട്ടുപോകാന്‍ ഭര്‍ത്താവ് തന്നോട് പറഞ്ഞെന്നും ഇത് അനുസരിക്കാതെ വന്നപ്പോള്‍ തന്നെ മുത്തലാഖ് ചൊല്ലുകയായിരുന്നെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു പറഞ്ഞു.
മൊഴി ചൊല്ലിയെന്ന് ചൂണ്ടിക്കാട്ടി യുവതി സംസ്ഥാന വനിതാ കമ്മിഷനെ സമീപിച്ചു. തുടര്‍ന്ന് കമ്മിഷന് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ക്ക് നോട്ടീസ് അയച്ചതായി ബിഹാര്‍ വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ദില്‍മിനി മിശ്ര അറിയിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ