പത്തനംതിട്ട: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ക്കോട്ട് സ്വദേശി മേരി മയാസ(28) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജൂണ്‍ 27നാണ് യുവതി തഞ്ചാവൂരില്‍ നിന്ന് നാട്ടിലെത്തിയത്. എത്തിയത് മുതല്‍ ഹോം ക്വാറന്റീനിലായിരുന്നു.
അതേസമയം ഇന്ന് കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് മരിച്ചു. ദുബായില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നെടുവത്തൂര്‍ സ്വദേശി മനോജ് ആണ് മരിച്ചത്.
മനോജിന്റെ സ്രവം കൊവിഡ് പരിശോധനയക്ക് അയച്ചിട്ടുണ്ട്. ഇയാളുടെ ഒപ്പം ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ക്കും അസ്വസ്ഥതകള്‍ കാണിച്ചതിനെതുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ