ചെന്നിത്തലയില്‍ ആത്മഹത്യ ചെയ്ത നവദമ്പതികളില്‍ ഭാര്യയ്ക്ക് കൊവിഡ്
Kerala
ചെന്നിത്തലയില്‍ ആത്മഹത്യ ചെയ്ത നവദമ്പതികളില്‍ ഭാര്യയ്ക്ക് കൊവിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th July 2020, 3:00 pm

ആലപ്പുഴ: ആലപ്പുഴ ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവദമ്പതികളില്‍ ഭാര്യക്ക് കൊവിഡ്. മരണ ശേഷം നടത്തിയ കൊവിഡ് പരിശോധനാ ഫലമാണ് പോസിറ്റീവായത്.

ഇതോടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ മാന്നാര്‍ പൊലീസിനോടും മറ്റ് ഉദ്യോഗസ്ഥരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരേയും നിരീക്ഷണത്തിലാക്കും.

അതേസമയം ദേവികയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇവര്‍ നാലുമാസമായി ചെന്നിത്തല മഹാത്മാ സ്‌കൂളിന് സമീപത്തെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് രണ്ട് കത്തുകളും കണ്ടെത്തിയിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെന്നിത്തല തൃപ്പെരുന്തുറ കമ്യൂണിറ്റി ഹാളിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പന്തളം കുരമ്പാല ഉനംകോട്ടു വിളയില്‍ ജിതിന്‍(30), വെട്ടിയാര്‍ തുളസി ഭവനില്‍ ദേവികദാസ്(20) എന്നിവരെ മരിച്ച നിലയില്‍ കണ്ടത്.

കഴുത്തില്‍ മുറിവേറ്റ ദേവികയെ കട്ടിലിലും ജിതിനെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്. പെയിന്റിങ് തൊഴിലാളിയായ ജിതിനെ ഫോണ്‍ വിളിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് കരാറുകാരന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.

രണ്ട് വര്‍ഷം മുന്‍പ് ജിതിനോടൊപ്പം താമസിക്കാന്‍ ദേവിക വീട് വിട്ട് ഇറങ്ങുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ജിതിനെതിരെ പോക്‌സോ കേസ് എടുത്തിരുന്നു. പിന്നീട് ദേവിക ആലപ്പുഴ മഹിളാ മന്ദിരത്തില്‍ താമസിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായ ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോകുകയും വിവാഹശേഷം മാര്‍ച്ച് 18 ന് ചെന്നിത്തലയില്‍ വാടകയ്ക്ക് താമസം തുടങ്ങുകയുമായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ