ഗ്വാളിയോര്‍: മധ്യപ്രദേശില്‍ ഭര്‍ത്താവ് ബലമായി ആസിഡ് കുടിപ്പിച്ച 25-കാരി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍. ഗ്വാളിയാര്‍ ജില്ലയില്‍ രാംഗഡിലെ ദാബ്ര പ്രദേശത്താണ് സംഭവം.
ദല്‍ഹി വനിത കമീഷന്‍ അധ്യക്ഷ സ്വാതി മാലിവല്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കത്തെഴുതിയയച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ജൂണ്‍ 28ന് ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് ബലമായി ആസിഡ് കുടിപ്പിക്കുകയായിരുന്നു. പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യ നില മേശമായതോടെ വിദഗ്ധ ചികിത്സക്കായി ജൂലൈ 18ന് ദല്‍ഹിയിലെത്തിക്കുകയായിരുന്നു.
ക്രൂരമായ ഗാര്‍ഹിക പീഡനമെന്നാണ് സംഭവത്തെക്കുറിച്ച് സ്വാതി പറഞ്ഞത്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായും തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും യുവതി വനിത കമ്മീഷനോട് പറഞ്ഞു.
യുവതിയുടെ ആമാശയം, കുടല്‍ എന്നിവ പൂര്‍ണ്ണമായും പൊള്ളലേറ്റ നിലയിലാണ്. ഒന്നും കുടിക്കാനോ ഭക്ഷിക്കാനോ സാധിക്കാത്ത അവസ്ഥയിലാണ്. അടിക്കടി രക്തം ഛര്‍ദിക്കുന്നുണ്ടെന്നും സ്വാതി മാലിവാള്‍ പറഞ്ഞു.
അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷയൊന്നുമില്ലെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു. യുവതിയെ ചികിത്സക്കായി പ്രവേശിപ്പിച്ചതു മുതല്‍ സഹായത്തിനായി വനിത കമ്മീഷന്റെ ഒരു ടീം ആശുപത്രിയിലുണ്ട്.
അഞ്ചുദിവസത്തിന് ശേഷമാണ് യുവതിയുടെ മാതാവിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: woman forced to drink acid by husband fights for life in Delhi