| Monday, 6th November 2017, 11:56 am

അഞ്ച് വയസുകാരനായ മകനെ അശ്ലീല വീഡിയോ കാണിച്ചു; മുന്‍ ഭര്‍ത്താവിനെതിരെ കേസ് ഫയല്‍ ചെയ്ത് യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: അഞ്ച് വയസുകാരനായ മകനെ അശ്ലീല വീഡിയോ കാണിച്ച മുന്‍ ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി. മകനെ ഒപ്പം നിര്‍ത്താന്‍ ഭര്‍ത്താവിന് അനുമതി നല്‍കിക്കൊണ്ടുള്ള കോടതി ഉത്തരവ് റദ്ദാക്കണമെന്നും യുവതി പരാതിയില്‍ പറയുന്നു.

2005 ല്‍ ചൈനീസ് യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചതിന് പിന്നാലെയായിരുന്നു യുവതി ഇയാളില്‍ നിന്നും വിവാഹമോചനം നേടിയത്. ഇതിന് പിന്നാലെ മകനെ പകുതി ദിവസം ഇയാള്‍ക്കൊപ്പം നിര്‍ത്താന്‍ കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഒപ്പം നിര്‍ത്തിയ മകനെ തന്റെ മുന്‍ ഭര്‍ത്താവ് അശ്ലീല വീഡിയോകള്‍ കാണിച്ചതായി യുവതി പരാതിയില്‍ പറയുന്നു.


Also Read പാര്‍ട്ടി തുടങ്ങാന്‍ 30 കോടി വേണം; ആരാധകരില്‍ നിന്നും സഹായം കേടി കമല്‍ഹാസന്‍


30 വയസായ തന്നേയും 18 മാസം മാത്രം പ്രായമുള്ള ഇളയ സഹോദരിയേയും തന്റെ മകന്‍ ലൈംഗിക താത്പത്യത്തോടെ സ്പര്‍ശിച്ചു. കളിപ്പാട്ടത്തെപ്പോലും അത്തരത്തിലാണ് സമീപിക്കുന്നത്. ഇതിന് പിന്നാലെ മകനെ സൈക്കോളജിസ്റ്റിനെ കാണിച്ചു. കൗണ്‍സിലിന് പിന്നാലെയാണ് മകന്‍ അശ്ലീലവീഡിയോയ്ക്ക് അടിമയായെന്നും മകനെ ഇത് കാണിച്ചത് അവന്റെ പിതാവാണെന്ന് മനസിലായതെന്നും യുവതി പറയുന്നു.

കൗണ്‍സിലിങ്ങിനായി എത്തിച്ചപ്പോള്‍ കുട്ടി അക്രമാസക്തനും അസ്വസ്ഥനുമായിരുന്നെന്നും കുട്ടിയ്ക്ക് ഉറക്കം നഷ്ടമായ അവസ്ഥയിലായിരുന്നെന്നും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സൈക്കോളജിസ്റ്റ് നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തെറാപ്പി സെഷന് പിന്നാലെയാണ് കുട്ടി അശ്ലീല വീഡിയോയ്ക്ക് അടിമപ്പെട്ടതായി മനസിലാക്കിയത്. താന്‍ കണ്ട കാര്യങ്ങള്‍ അമ്മയ്ക്കും സഹോദരിക്കും മുന്‍പില്‍ പരീക്ഷിച്ചുനോക്കുകയായിരുന്നു കുട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടിയെ ഇനി അച്ഛനൊപ്പം അയക്കുന്നത് അപകടകരമാണെന്നും കുട്ടിയുടെ മാനസികനില സാധാരണഅവസ്ഥയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുയാണെന്ന് ഡോക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more