കൊല്ലത്ത് യുവതിയുടെ മരണം; സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമാണെന്ന് ബന്ധുക്കള്‍; പൊലീസില്‍ പരാതി നല്‍കി
Kerala News
കൊല്ലത്ത് യുവതിയുടെ മരണം; സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമാണെന്ന് ബന്ധുക്കള്‍; പൊലീസില്‍ പരാതി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th July 2021, 11:16 am

കൊല്ലം: കൊല്ലം ജില്ലയിലെ വിളക്കുടിയില്‍ ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍.

ടോയ്‌ലറ്റില്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്. ഭര്‍ത്താവ് കൊന്നതാണെന്ന് ആരോപിച്ച് കുടുംബം എസ്. പിയ്ക്ക് പരാതി നല്‍കി.

സ്ത്രീധനത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് കുടുംബത്തിന്റെ ആരോപണം. റെയില്‍വെ ഉദ്യോഗസ്ഥനായ ജോമോന്റെ ഭാര്യ ജയയെയാണ് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജയയും ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും തമ്മില്‍ സംഭവ ദിവസവും വാക്കേറ്റമുണ്ടായതായാണ് പറയുന്നത്. ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉള്ളതായി അയല്‍വാസികളും പറയുന്നു.

ജോലിക്ക് പോയിരുന്ന ജോമോന്‍ ഉച്ചയ്ക്കു ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ ജയമോളും ജോമോന്റെ അമ്മ കുഞ്ഞുമോള്‍ മത്തായിയും തമ്മില്‍ പാത്രം കഴുകി വയ്ക്കുന്നതിനെച്ചൊല്ലി വാക്കു തര്‍ക്കം നടക്കുകയായിരുന്നു. വഴക്കിനു പിന്നാലെ ജയമോള്‍ ശുചിമുറിയില്‍ കയറി.

കുറേസമയം കഴിഞ്ഞും ജയമോള്‍ പുറത്തിറങ്ങാഞ്ഞതിനാല്‍ മകള്‍ കതകു തള്ളിത്തുറന്നു നോക്കിയപ്പോള്‍ ജയമോളെ അവശനിലയില്‍ കിടക്കുന്നതാണ് കണ്ടത്.

പുനലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജയമോളുടെ അച്ഛന്‍ ക്ലീറ്റസിന്റെ മൊഴിയെത്തുടര്‍ന്നാണു ഭര്‍ത്താവ് ജോമോനെ കസ്റ്റഡിയിലെടുത്തത്. റെയില്‍വേയില്‍ ട്രാക്ക് മെയ്ന്റെയ്നന്‍സ് ജോലിയാണ് ജോമോന്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: Woman dies in Kollam; Relatives claim murder in dowry, lodged a complaint against husband

ഫോട്ടോ കടപ്പാട്:  ഏഷ്യാനെറ്റ് ന്യൂസ്