ഗ്രാമത്തിലെ കുഴല്‍കിണറിനു സമീപമുള്ള ക്യൂവില്‍ രണ്ടുമണിക്കൂറോളം നിന്ന കേവല്‍ഭായ് തളര്‍ന്നുവീഴുകയായിരുന്നു. തുടര്‍ന്ന് ഇവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഒഡീഷ, തെലങ്കാന പോലുള്ള സംസ്ഥാനങ്ങളിലേതു പോലെ കഠിനമായ വരള്‍ച്ചയാണ് മഹാരാഷ്ട്രയും നേരിടുന്നത്. നേരത്തെയും ഇവിടെ ഇത്തരം സംഭവങ്ങളുണ്ടായിരുന്നു.
ലാത്തൂരില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള ബീഡില്‍ കഴിഞ്ഞമാസം 11ന് വെള്ളമെടുക്കാന്‍ പോയ രണ്ടു കുട്ടികള്‍ കനത്ത ചൂടിനെ തുടര്‍ന്ന് മരിച്ചിരുന്നു. സച്ചിന്‍ കെങ്കാര്‍ എന്ന പതിനൊന്നുകാരനും യോഗിത ദേശായി എന്ന പന്ത്രണ്ടുകാരിയുമായിരുന്നു മരിച്ചത്.
വരള്‍ച്ച രൂക്ഷമായ ലാത്തൂരില്‍ ട്രെയിന്‍ വഴി കുടിവെള്ളമെത്തിക്കുന്നുണ്ട്. പ്രദേശത്തെ ഡാമുകളില്‍ രണ്ടുശതമാനം ജലം മാത്രമാണ് അവശേഷിക്കുന്നത്. മറ്റു കുടിവെള്ള സ്രോതസ്സുകളെല്ലാം തന്നെ വറ്റിവരണ്ടിരിക്കുകയാണ്.