| Thursday, 16th May 2019, 7:45 pm

ചികിത്സയ്ക്കിടെ 'വായ'ക്കകത്ത് പൊട്ടിത്തെറിയുണ്ടായി സ്ത്രീ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലിഗഢ്: ഉത്തര്‍പ്രദേശില്‍ ‘വായ’ക്കകത്ത് പൊട്ടിത്തെറിയുണ്ടായി സ്ത്രീ മരിച്ചു. ചികിത്സയ്ക്കിടെയാണ് സംഭവം. ഉത്തര്‍പ്രദേശിലെ അലിഗഢിലുള്ള ജെ.എന്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയ്‌ക്കെത്തിയ സ്ത്രീയാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.

വിഷം കഴിച്ച് ഗുരുതരാവസ്ഥയിലാണ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ അടിയന്തര ചികിത്സ നല്‍കി. ചികിത്സയുടെ ഭാഗമായി വായില്‍ കുഴലിട്ടു വിഷം പുറത്തെടുക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. തുടര്‍ന്ന് സ്ത്രീ മരിക്കുകയായിരുന്നു.

സ്ത്രീ സള്‍ഫ്യൂരിക്ക് ആസിഡാകാം കഴിച്ചതെന്നും ഇതും കുഴലിലെ ഓക്‌സിജനും തമ്മില്‍ സമ്പര്‍ക്കമുണ്ടായതാകാം പൊട്ടിത്തെറിക്ക് കാരണമായതെന്നുമാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

സംഭവത്തില്‍ വിശദമായ അന്വേഷണവും പരിശോധനയും നടത്തിയാല്‍ മാത്രമേ യഥാര്‍ഥ കാരണം വ്യക്തമാകൂവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

സ്ത്രീയെ ചികിത്സിക്കുന്നതിന്റേയും വായില്‍ പൊട്ടിത്തെറിയുണ്ടായതിന്റേയും ദൃശ്യങ്ങള്‍ ആശുപത്രിയിലെ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more