അലിഗഢ്: ഉത്തര്‍പ്രദേശില്‍ ‘വായ’ക്കകത്ത് പൊട്ടിത്തെറിയുണ്ടായി സ്ത്രീ മരിച്ചു. ചികിത്സയ്ക്കിടെയാണ് സംഭവം. ഉത്തര്‍പ്രദേശിലെ അലിഗഢിലുള്ള ജെ.എന്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയ്‌ക്കെത്തിയ സ്ത്രീയാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.
വിഷം കഴിച്ച് ഗുരുതരാവസ്ഥയിലാണ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ അടിയന്തര ചികിത്സ നല്‍കി. ചികിത്സയുടെ ഭാഗമായി വായില്‍ കുഴലിട്ടു വിഷം പുറത്തെടുക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. തുടര്‍ന്ന് സ്ത്രീ മരിക്കുകയായിരുന്നു.