കോഴിക്കോട്: കൊയിലാണ്ടി മേല്‍പ്പാലത്തിനടിയില്‍വെച്ച് വന്ദേഭാരത് ട്രെയിന്‍ തട്ടി യുവതി മരിച്ചു. രാവിലെ 8:30യോടെയായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിക്കോട് ജില്ലയില്‍ വന്ദേ ഭാരത് തട്ടി മരണം സംഭവിക്കുന്നത് ഇത് രണ്ടാമത്തെ തവണയാണ്. കഴിഞ്ഞ മാസം ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുല്‍ ഹമീദ് (65) വന്ദേഭാരത് തട്ടി മരിച്ചിരുന്നു.
കേള്‍വിക്കുറവ് ഉണ്ടായിരുന്ന ഹമീദ് ചക്കുംകടവില്‍ വെച്ച് റെയില്‍പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. കഴിഞ്ഞ വര്‍ഷം എലത്തൂരില്‍ വെച്ചും സമാനമായി വന്ദേഭാരത് തട്ടി ഒരാള്‍ മരിച്ചിരുന്നു.
Content Highlight: Woman dies after being hit by Vande Bharat at Quilandy