| Thursday, 14th June 2018, 7:34 pm

യുവ ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട് ഭാര്യയെയും മകളെയും കൂട്ട ബലാത്സംഗം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗയ(ബീഹാര്‍): യുവ ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട് ഭാര്യയെയും മകളെയും തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത കേസില്‍ പൊലീസ് 20 പേരെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോവും വഴി സംഘം വഴിയില്‍ തടഞ്ഞ് ആക്രമിക്കുകയായിരുന്നു.

“മൂന്ന് പേരും സോദിഹ വഴി ബൈക്കില്‍ പോവുകയായിരുന്നു. അയുധങ്ങളുമായെത്തിയ സംഘം അവരെ വഴിയില്‍ തടഞ്ഞു. അമ്മയെയും പന്ത്രണ്ട് വയസുള്ള കുട്ടിയെയും അവര്‍ ബലാത്സംഗം ചെയ്തു. ഡോക്ടറെ അവര്‍ മരത്തില്‍ കെട്ടിയിട്ടു.” – സെന്‍ട്രല്‍ സോണ്‍ ഐ.ജി നയ്യാര്‍ ഹസ്‌നൈന്‍ പറഞ്ഞു.

പരാതി ലഭിച്ച ഉടനെ പൊലീസ് അന്വേഷണം ആരംഭിക്കുകയും ഇരുപത് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരില്‍ രണ്ട് പേരെ യുവതി തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. 12 പേരെ ഇന്നലെ രാത്രിയിലും എട്ടു പേരെ ഇന്ന് രാവിലെയുമായാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിടികൂടാന്‍ പ്രദേശത്തെ ജനങ്ങള്‍ റോഡ് ബ്ലോക്ക് ചെയ്ത് പൊലീസിനെ സഹായിച്ചു.

ഇതേ സംഘം മുന്‍പ് പ്രദേശത്തെ വിദ്യാര്‍ത്ഥികളെ തടഞ്ഞ് മൊബൈല്‍ ഫോണുകളും പണവും തട്ടിയെടുത്തതായി അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.

We use cookies to give you the best possible experience. Learn more