Kerala Flood
സാലറി ചാലഞ്ച് ഏറ്റെടുത്ത് മന്ത്രിമാരുടെ ഭാര്യമാര്‍; നൽകിയത് പെൻഷൻ തുക
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 01, 03:19 pm
Saturday, 1st September 2018, 8:49 pm

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തെ പുനര്‍ നിര്‍മ്മിക്കാനുള്ള ധനസമാഹരണത്തിലാണ് കേരള സര്‍ക്കാര്‍. ഇതിലേക്കായി സംസ്ഥാനത്തെ എല്ലാവരും ഒരുമാസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.


ALSO READ: രഞ്ജന്‍ ഗൊഗോയ് അടുത്ത ചീഫ് ജസ്റ്റിസ്; സുപ്രീംകോടതിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് പത്രസമ്മേളനം നടത്തിയ ജഡ്ജിമാരില്‍ രണ്ടാമന്‍


ഈ ചാലഞ്ച് ഏറ്റെടുത്ത് മാതൃകയായിരിക്കുകയാണ് സംസ്ഥാനത്തെ മന്ത്രിമാരുടെ ഭാര്യമാര്‍. കൂട്ടമായെത്തി ഇവരുടെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിക്ക് കൈമാറിയാണ് ഇവര്‍ മാതൃക കാട്ടിയത്. മുഖ്യമന്ത്രിയുടെ മറ്റ് തിരക്കുകള്‍ കാരണം രാവിലെ നടക്കേണ്ട കൈമാറ്റം വൈകീട്ട് മൂന്നിനാണ് നടന്നത്.

വനംവകുപ്പ് മന്ത്രി രാജുവിനെ ഭാര്യ ഷീബ, പൊതുമരാമത്ത് മന്ത്രി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ, പിണറായി വിജയന്റെ പത്‌നി കമല, സഹകരണ മന്ത്രി കടകം പള്ളിയുടെ പത്‌നി സുലേഖ, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ ഭാര്യ അനിതകൃഷ്ണന്‍, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ പത്‌നി എം.കെ വിജയം, എ.കെ ബാലന്റെ പത്നി ഡോ.പി.കെ ജമീല എന്നിവരാണ് മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ എത്തിയത്.


ALSO READ: ആ പഴയ ബാര്‍ട്ടര്‍ സിസ്റ്റത്തിലേക്ക് മടങ്ങിക്കൊണ്ട് കേരളത്തിനൊരു കൂടൊരുക്കാം


തുക വലുതല്ലെങ്കിലും, മഹത്തായ നീക്കത്തിന് സംഭാവന നല്‍ കാന്‍ കഴിഞ്ഞതിനെ സംതൃപ്തിയോടെയാണ് നോക്കി കാണുന്നതെന്ന് ഷീബ മാധ്യമങ്ങളോട് പറഞ്ഞു. ഈ ആശയം ആദ്യം തോന്നിയത് ഷീബയ്ക്കാണെന്ന് മറ്റ് മന്ത്രി പത്‌നിമാരും പ്രതികരിച്ചു.