ഭര്‍ത്താവ് ജീവിച്ചിരിക്കുന്ന സ്ത്രീകളെക്കാള്‍ വിധവകളായവരാണ് കൂടുതല്‍ മാനസികോല്ലാസം അനുഭവിക്കുന്നതെന്ന് പുതിയ പഠനങ്ങള്‍. ഇറ്റലിയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് പഡോവയിലാണ് ഇത്തരമൊരു പഠനം നടന്നത്.
എന്നാല്‍ ഭാര്യ മരണപ്പെട്ടാല്‍ ഭര്‍ത്താക്കന്മാരുടെ ജീവിതത്തില്‍ വിപരീതമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നത്, കാരണം പുരുഷന്മാര്‍ അത്രമേല്‍ ഭാര്യയെ ആശ്രയിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നവര്‍ ആയതിനാലാണത്രേ പുരുഷന്മാര്‍ പെട്ടന്ന് തകര്‍ന്ന് പോകുന്നത്.
ഈ ഗവേഷണത്തിന് നേതൃത്വം നല്‍കിയ കത്രീന ട്രെവിസണ്‍ പറയുന്നത് നോക്കൂ, വീട്ടില്‍ ഭാര്യയുള്ളത് ഭര്‍ത്താവിന് പലയര്‍ത്ഥത്തിലും ഗുണകരമാണ്. കാരണം വീട്ടിലെ ജോലിയെടുക്കുന്നതിനും മറ്റും അവരുണ്ടല്ലോ. സത്യത്തില്‍ പുരുഷന്മാരെക്കാളും ആയൂസ്സ് കൂടുതലുളളത് സ്ത്രീകള്‍ക്കാണ്. കുടുംബത്തില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങളും ചുമതലകളും വരുന്നതും സ്ത്രീകള്‍ക്കാണ്. അതുകൊണ്ടെല്ലാം തന്നെ സ്ത്രീകള്‍ വിവാഹിതരാകുന്നതോടെ ഭര്‍ത്താവിന്റെ കൂടി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്നു.
ഒറ്റക്ക് താമസിക്കുന്ന സ്ത്രീകള്‍ക്ക് അവിവിവാഹിതരെ അപേക്ഷിച്ച് കുറഞ്ഞ മാനസിക സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. അതോടൊപ്പം ജോലിയില്‍ സംതൃപ്തരാകാനും മികച്ച പ്രകടനം കാഴ്ചവെക്കാനും തനിച്ച് ജീവിക്കുന്ന സ്ത്രീകള്‍ക്ക് സാധിക്കുന്നു. വിധവകള്‍ മറ്റ് സ്ത്രീകളെ അപേക്ഷിച്ച് 23 ശതമാനത്തോളം മാനസികമായി ശക്തരാണെന്നും ഗവേഷകര്‍ പറയുന്നു.
ഇറ്റലിലെ 733 പുരുഷന്മാരിലും 1154 പുരുഷന്മാരിലുമായി നാലര വര്‍ഷം കൊണ്ടാണ് പഠനം പൂര്‍ത്തിയാക്കിയത്. വുമണ്‍സ് ഹെല്‍ത്ത് മാഗസിനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.