സൈബര്‍ ആക്രമണമോ ഡാറ്റാ ചോര്‍ച്ചയോ നടന്നാല്‍ ആറ് മണിക്കൂറിനുള്ളില്‍ അറിയിക്കണം; ടെലികോം സ്ഥാപനങ്ങളോട് കേന്ദ്രം
national news
സൈബര്‍ ആക്രമണമോ ഡാറ്റാ ചോര്‍ച്ചയോ നടന്നാല്‍ ആറ് മണിക്കൂറിനുള്ളില്‍ അറിയിക്കണം; ടെലികോം സ്ഥാപനങ്ങളോട് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd November 2024, 5:17 pm

ന്യൂദല്‍ഹി: എല്ലാ ടെലികോം സ്ഥാപനങ്ങളും സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട സൈബര്‍ ആക്രമണങ്ങള്‍, ഡാറ്റാ ചോര്‍ച്ച എന്നിവ നടന്നാല്‍ ആറ് മണിക്കൂറിനകം തങ്ങളെ അറിയിക്കണമെന്ന് കേന്ദ്രം. നിര്‍ദേശമനുസരിച്ച് ആ ആറ് മണിക്കൂറില്‍ സംഭവം നടന്നിരിക്കുന്ന സ്ഥാപനം, ബാധിച്ച സിസ്റ്റം തുടങ്ങിയ വിശദീകരണങ്ങളുള്‍പ്പെടെ സര്‍ക്കാരിനെ അറിയിക്കണമെന്നാണ് റിപ്പോര്‍ട്ട്.

ആറ് മണിക്കൂറിനുള്ളില്‍ കേന്ദ്രത്തെ അറിയിക്കുമ്പോള്‍ ടെലികോം സ്ഥാപനം സംഭവിച്ചതിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും നല്‍കണം.

വിശദാംശങ്ങളില്‍ സൈബര്‍ സുരക്ഷയെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ബാധിച്ച ഉപയോക്താക്കളുടെ എണ്ണം, സംഭവത്തിന്റെ ദൈര്‍ഘ്യം, സ്ഥലം, നെറ്റ്‌വര്‍ക്കിനെയോ സേവനങ്ങളെയോ ബാധിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് വ്യക്തമാക്കേണ്ടത്.

2024ലെ ടെലികോം സൈബര്‍ സെക്യൂരിറ്റി റൂള്‍സ് പ്രകാരം ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യാഴാഴ്ചയോടെ പ്രാബല്യത്തില്‍ കൊണ്ടുവരികയായിരുന്നു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഇതിനെതിരെ പ്രതികരിക്കാനും ടെലികോം സ്ഥാപനങ്ങളെ ബാധ്യസ്ഥരാക്കുന്നതിനാണ് ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2017ലെ മൊബൈല്‍ ഉപകരണ ഐഡന്റിഫിക്കേഷന്‍ നമ്പറുകളുമായി ബന്ധപ്പെട്ട കൃത്രിമത്വങ്ങള്‍ തടയാനും അവ തടയുന്നതിനുമാണ് ഈ ഉത്തരവ് 2024 ഓഗസ്റ്റില്‍ നിയമം കൊണ്ടുവന്നത്.

നിയമത്തിന്റെ വിജ്ഞാപനത്തോടെ എല്ലാ ടെലികോം സ്ഥാപനങ്ങളെയും ആസ്ഥാനമാക്കി ചീഫ് ടെലികമ്മ്യൂണിക്കേഷന്‍ ഓഫീസറെ നിയമിക്കുന്നതിനും ടെലികോം സുരക്ഷാ നയം സ്വീകരിക്കുന്നതിനും ആനുകാലിക ടെലികോം സൈബര്‍ സുരക്ഷാ ഓഡിറ്റുകള്‍ നടത്തുന്നതിനും വഴി ഒരുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്രം മുമ്പ് നടപ്പിലാക്കിയിട്ടുള്ള നിയമങ്ങള്‍ക്കനുസൃതമായി തന്നെ ഈ നിയമത്തിനും ഡിജിറ്റല്‍ പോര്‍ട്ടല്‍ സൃഷ്ടിക്കുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Within six hours of a cyber attack or data breach
to be informed; Center to telecom companies