പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ഇന്ദ്രന്‍സിന്റെ വിത്തിന്‍ സെക്കന്റ്‌സ് ട്രെയ്‌ലര്‍ പുറത്തിറങ്ങി. വിജേഷ് പി. വിജയന്‍ സംവിധാനം ചെയ്ത് മെയ് 12ന് തിയേറ്ററുകളില്‍ എത്തും. തന്ത്ര മീഡിയ റിലീസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.
ബെംഗളൂരുവില്‍ നിന്നും വരുന്ന മൂന്ന് റൈഡര്‍മാര്‍ ഒരു ചെറിയ ഗ്രാമത്തിലെത്തി അവിടെ നിന്നും മൂന്ന് പേരെ പരിചയപ്പെടുന്നു. അങ്ങനെ ഇവര്‍ ആറു പേരും കൂടെ അപകട സാധ്യതയുള്ള ഒരു സ്ഥലത്തേക്ക് യാത്ര തിരിക്കുന്നു. അതില്‍ ഒരാള്‍ മാത്രം തിരിച്ചുവരികയും ബാക്കി അഞ്ച് പേരെ കാണാതാവുകയും ചെയ്യുന്നു. അവരെ കുറിച്ചുള്ള അന്വേഷണവും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവവികാസങ്ങളും ആണ് കഥ എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
അലെന്‍സിയര്‍, സുധീര്‍കരമന, സാന്‍ഡിനോ മോഹന്‍, ബാജിയോ ജോര്‍ജ്, സെബിന്‍, സിദ്ദീഖ് ,സന്തോഷ് കീഴാറ്റൂര്‍, തലൈവാസല്‍ വിജയ്, സുനില്‍ സുഗത, സംഗീത് ധര്‍മ്മരാജന്‍, നാരായണന്‍കുട്ടി, ദീപു, ശംഭു, മുരുകേശന്‍, ജയന്‍, ജെ. പി. മണക്കാട്, സരയുമോഹന്‍, സീമ ജി. നായര്‍, അനു നായര്‍, നീനക്കുറുപ്പ്, വര്‍ഷ, അനീഷ, ഡോ. അഞ്ചു സംഗീത്,
മാസ്റ്റര്‍ അര്‍ജുന്‍ സംഗീത്, മാസ്റ്റര്‍ സഞ്ജയ്, മാസ്റ്റര്‍ അര്‍ജുന്‍ അനില്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡോ: സംഗീത് ധര്‍മ്മരാജന്‍, വിനയന്‍ പി. വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. ബോള്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മാണം. ഛായാഗ്രഹണം രജീഷ് രാമന്‍, എഡിറ്റിങ് അയൂബ്ഖാന്‍, സംഗീതം രഞ്ജിന്‍ രാജ്, കലാസംവിധാനം നാഥന്‍ മണ്ണൂര്‍, ഗാനങ്ങള്‍ അനില്‍ പനച്ചൂരാന്‍, മേക്കപ്പ് ബൈജു ബാലരാമപുരം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജെ. പി. മണക്കാട്, വസ്ത്രാലങ്കാരം കുമാര്‍ എടപ്പാള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് മഹേഷ്, വിഷ്ണു. സൗണ്ട് ഡിസൈന്‍ ആനന്ദ് ബാബു, പ്രൊജക്റ്റ് ഡിസൈന്‍ ഡോ: അഞ്ജു സംഗീത്, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ സഞ്ജയ് പാല്‍, സ്റ്റില്‍സ് ജയപ്രകാശ് ആതളൂര്‍, വാര്‍ത്താ പ്രചരണം സുനിത സുനില്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്‌സ് രാജന്‍ മണക്കാട്, ഷാജി കൊല്ലം. ഡിസൈന്‍ റോസ്മേരി ലില്ലു.
Content Highlight: within seconds trailer