|

രണ്ട് വാക്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ നാണംകെടുത്തി രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രണ്ട് വാക്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

അസമിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ.വി.എം) കടത്തിക്കൊണ്ടുവരുന്ന വീഡിയോ വലിയ രീതിയില്‍ പ്രചരിച്ച സാഹചര്യത്തിലാണ് രാഹുലിന്റെ ട്വീറ്റ്.
ഇലക്ഷന്‍ ‘കമ്മീഷന്‍’ എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. മറ്റൊന്നും രാഹുല്‍ ട്വീറ്റില്‍ എഴുതിയിട്ടില്ല.

ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് മേധാവി ഹഗ്രാമ മൊഹിലരിയെ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയ അസം മന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ത ബിശ്വശര്‍മ്മയ്ക്ക് 48 മണിക്കൂര്‍ പ്രചാരണ നിരോധനം ഏര്‍പ്പെടുത്തിയത് പകുതിയായി കുറച്ചതും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Video Stories