തൃശ്ശൂര്‍: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്നതിനിടെ തൃശ്ശൂര്‍ പൂരം നടത്താതിരിക്കാന്‍ തൃശ്ശൂര്‍കാര്‍ തീരുമാനിക്കണമെന്ന അപേക്ഷയുമായി സാമൂഹ്യസുരക്ഷാ മിഷന്‍ ഡയരക്ടറായ ഡോ. മുഹമ്മദ് അഷീല്‍.
ലോകത്തിനു മുന്നില്‍ ശാസ്ത്രബോധത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഒരു മാതൃക കാണിക്കാന്‍ തൃശ്ശൂര്‍ക്കാര്‍ക്ക് ലഭിച്ച അവസരമാണെന്നും ‘ഇപ്രാവശ്യം പൂരം വേണ്ട.. കഴിഞ്ഞ വര്‍ഷം പോലെ അനുഷ്ടാനങ്ങള്‍ മാത്രം മതി ‘എന്ന് തൃശ്ശൂര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് ചരിത്രമാകുമെന്നും ഡോക്ടര്‍ അഷീല്‍ പറഞ്ഞു.
ഈ തീരുമാനത്തിലൂടെ ഒരുപക്ഷേ അനേകം പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്നും ഈ കൊവിഡ് സുനാമി തീരുന്നത് വരെ ഇത്തരം തീരുമാനം എടുക്കാന്‍ അനേകം പേര്‍ക്ക് പ്രചോദനമാകുമെന്നും ഡോക്ടര്‍ അഷീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇത് പറയണോ വേണ്ടയോ എന്ന് ആയിരം വട്ടം ആലോചിച്ചതാണെന്നും തന്റെ പേര് പോലും അതിനു തടസ്സമാണ് എന്നും അറിയാം പക്ഷേ പറയാതിരുന്നാല്‍ അത് ഒരു പക്ഷെ പിന്നീട് വല്ലാത്ത കുറ്റബോധം ഉണ്ടാക്കിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കൂടിചേരലുകളും ആത്മഹത്യാപരമാണെന്നും മെയ് 2 ന് ആഹ്ലാദ പ്രകടനങ്ങള്‍ നടത്താന്‍ ആരെങ്കിലും പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അതും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച യോഗം ചേരും.
കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസമാകുമെന്ന് ദേവസ്വങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ഡോക്ടര്‍ അഷീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
തൃശ്ശൂര്‍ക്കാരെ… ഈ ലോകത്തിനു മുന്നില്‍ ശാസ്ത്രബോധത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഒരു മാതൃക കാണിക്കാന്‍ നിങ്ങള്‍ക്ക് കിട്ടിയ അവസരമാണ്. ??
‘ഇപ്പ്രാവശ്യം പൂരം വേണ്ട.. കഴിഞ്ഞ വര്‍ഷം പോലെ അനുഷ്ടാനങ്ങള്‍ മാത്രം മതി ‘എന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ അത് ചരിത്രമാകും.. ഒരുപക്ഷെ അനേകം പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും.. ഇനിയും ഈ covid സുനാമി തീരും വരെ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ അനേകം പേര്‍ക്ക് പ്രചോദനമാവും
So please… മനുഷ്യ ജീവനുകളെക്കാള്‍ വലുതല്ല ഒന്നും എന്ന് നമ്മള്‍ ഇനിയും പഠിച്ചില്ലേ
NB: ഇത് പറയണോ എന്ന് ആയിരം വട്ടം ആലോചിച്ചതാണ്.. ഒരു വേള എന്റെ പേര് പോലും അതിനു തടസ്സമാണ് എന്നും അറിയാം… but പറയാതിരുന്നാല്‍ അത് ഒരു പക്ഷെ പിന്നീട് വല്ലാത്ത കുറ്റബോധം ഉണ്ടാക്കിയേക്കാം.. അതുകൊണ്ടാണ്
One more thing…എല്ലാ കൂടിച്ചേരലുകളും ഇന്നത്തെ അവസ്ഥയില്‍ ആത്മഹത്യപരമാണ്.. അത് എന്തിന്റെ പേരിലായാലും… may 2 നു ആഹ്ലാദ പ്രകടനങ്ങള്‍ ആരെങ്കിലും പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അതും ഒഴിവാക്കുക… പ്ലീസ് ?
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: With the request that the people of Thrissur should decide not to hold Thrissur Pooram, Dr. Muhammad Asheel.