എക്‌സിറ്റ് പോളുകള്‍ ബി.ജെ.പിക്ക് അനുകൂലമായതോടെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ കുതിപ്പ്
national news
എക്‌സിറ്റ് പോളുകള്‍ ബി.ജെ.പിക്ക് അനുകൂലമായതോടെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ കുതിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2024, 12:12 pm

ന്യൂദല്‍ഹി: ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോളുകൾക്ക് പിന്നാലെ  സ്റ്റോക്ക് മാര്‍ക്കറ്റില്‍ വാന്‍ കുതിച്ചുചാട്ടം. സെന്‍സെക്‌സ് 2,621.98 പോയിന്റും നിഫ്റ്റി 50 807.20 പോയിന്റും നേടി. സ്റ്റോക്ക് മാര്‍ക്കറ്റിന്റെ എല്ലാ സൂചികകളും മികച്ച നേട്ടത്തിലാണ്.

സെന്‍സെക്‌സ് 3.55 ശതമാനം ഉയര്‍ന്ന് 76,583.29ലും നിഫ്റ്റി 3.58 ശതമാനം ഉയര്‍ന്ന് 23,337.90ലും എത്തി. ബാങ്ക് നിഫ്റ്റി സൂചിക ആദ്യമായി 50,000ന് മുകളിലേക്ക് കുതിച്ചു. പൊതുമേഖലാ ബാങ്ക് സൂചിക 4.50 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നു.

നിഫ്റ്റി പി.എസ്.യു ബാങ്ക്, നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി മെറ്റല്‍സ് എന്നീ സൂചികകള്‍ മൂന്ന് ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നു. അദാനി പോര്‍ട്സ്, അദാനി എന്റര്‍പ്രൈസസ്, ശ്രീരാം ഫിനാന്‍സ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ 10 ശതമാനം വരെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. പവര്‍ ഗ്രിഡും അദാനി പോര്‍ട്ടും 52 ആഴ്ചക്കുള്ളിലെ ഏറ്റവും വലിയ ശതമാനത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്.

ഇതിനുപുറമെ യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 38ല്‍ നിന്ന് 83.04 ആയി ഉയര്‍ന്നു. എസ്.ബി.ഐ. ബാങ് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, യൂക്കോ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവ 3.50 ശതമാനത്തിന് മുകളിലേക്ക് ഉയരുകയും ചെയ്തു. സെന്‍സെക്‌സില്‍ എച്ച്.ഡി.എഫ്.സി ഇന്‍ഷുറന്‍സ് കമ്പനിയും വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്.

ഭൂരിഭാഗം എക്‌സിറ്റ് പോളുകളും ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഈ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് സെന്‍സെക്‌സിലെ കുതിപ്പിന് കാരണമായതെന്നാണ് വിലയിരുത്തല്‍.

Content Highlight: With the exit polls in favor of the BJP, the stock market surged