ബെംഗളൂരു: പുതുതായി നിയമിതനായ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക്
ഇതുവരെ ഔദ്യോഗിക വസതി ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്.
ആര്‍.ടി നഗറിലെ സ്വന്തം വീട്ടില്‍ നിന്നാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും രാവിലെ യോഗങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസ് കുമാര കൃപയാണ് ഉപയോഗിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ബി.എസ്. യെദിയൂരപ്പ ഔദ്യോഗിക വസതിയായ കാവേരിയില്‍ തുടരാന്‍ താല്‍പ്പര്യപ്പെട്ടതുകൊണ്ടാണ് ബസവരാജ അങ്ങോട്ട് മാറാത്തതെന്നാണ് വിവരം.
കര്‍ണാടക മുഖ്യമന്ത്രിമാര്‍ക്ക് സ്ഥിരമായി ഒരു ൗദ്യോഗിക വസതി സംസ്ഥാനത്ത് ഇല്ല. മുഖ്യമന്ത്രിമാര്‍ അവരുടെ വിശ്വാസത്തിനും വാസ്തുവിനും അടിസ്ഥാനമാക്കിയാണ് വസതി തെരഞ്ഞെടുക്കാറുള്ളത്.
അതേസമയം, നിലവില്‍ ഔദ്യോഗിക പദവികള്‍ ഒന്നും വഹിക്കാത്ത യെദിയൂരപ്പയ്ക്ക് നിയമപ്രകാരം സര്‍ക്കാരിന്റെ ഔദ്യോഗിക വസതി നല്‍കേണ്ടതില്ല.
എന്നാല്‍, മുഖ്യമന്ത്രി പദവി രാജിവെച്ച ശേഷം മൂന്ന് മാസം വരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കഴിയാം. അതിന് ശേഷം താമസിക്കുന്നതിന് പ്രതിമാസം വാടക നല്‍കേണ്ടതായി വരും. ഈ ഇളവും കുറച്ച് മാസങ്ങളോടെ അവസാനിക്കുകയും ചെയ്യുമെന്നാണ് നിലവിലെ ചട്ടം. തുടര്‍ന്ന് ഔദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞു നല്‍കേണ്ടിവരും.