'ഇന്റര്‍നെറ്റ് വിച്ഛേദനം, അടിയന്തിരാവസ്ഥയേക്കാള്‍ ഭീകരം'; സീതാറാം യെച്ചൂരി
caa
'ഇന്റര്‍നെറ്റ് വിച്ഛേദനം, അടിയന്തിരാവസ്ഥയേക്കാള്‍ ഭീകരം'; സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th December 2019, 9:14 pm

ന്യൂദല്‍ഹി: നിലവില്‍ ന്യൂദല്‍ഹിയിലെ സാഹചര്യം അടയന്തിരാവസ്ഥയേക്കാള്‍ കഷ്ടമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദല്‍ഹിയിലെ ഇന്റര്‍നെറ്റ് വിച്ഛേദനം, മെട്രോ സ്റ്റേഷനുകള്‍ അടച്ചിടല്‍ എന്നിവക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു യെച്ചൂരി.

നൂറുകണക്കിന് വിദ്യാര്‍ത്ഥികളും സാമൂഹ്യപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമാണ് വ്യാഴാഴ്ച ന്യൂദല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയത്. 20 മെട്രോ സ്റ്റേഷനുകളാണ് ദല്‍ഹിയില്‍ അടച്ചിട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ലോകത്ത് വെച്ച് തന്നെ വലിയ ഇന്റര്‍നെറ്റ് വിച്ഛേദനമാണ് ഇന്ത്യയില്‍ നടന്നിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല.

മെട്രോ സ്റ്റേഷനുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. അടിയന്തിരാവസ്ഥ കാലത്ത് നാം കണ്ടതിനേക്കാള്‍ കഷ്ടമാണ് നിലവിലെ ഇന്ത്യയുടെ അവസ്ഥ’, യെച്ചൂരി പറഞ്ഞു.

പ്രതിഷേധങ്ങളെ കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇനിയും പ്രതിഷേധങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വഭേദഗതി നിയമത്തിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധിച്ച സി.പി.ഐ.എം മുതിര്‍ന്ന നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ഡി. രാജ, എന്നിവരെ ദല്‍ഹിയില്‍ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ദല്‍ഹി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.