Advertisement
Kerala News
ബൈക്കില്‍ ചാരായം കടത്ത്; ബിജെ.പി നേതാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 11, 11:58 am
Saturday, 11th April 2020, 5:28 pm

ആലപ്പുഴ: ബൈക്കില്‍ ചാരായം കടത്തിയതിന് ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തു. ബി.ജെ.പി ആലപ്പുഴ പുറക്കാട് പഞ്ചായത്ത് സൗത്ത് ഏരിയ അദ്ധ്യക്ഷന്‍ സുരേഷാണ് അറസ്റ്റിലായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉച്ചക്ക് ഒരു മണിയോടെ കൊട്ടാരവളപ്പിന് സമീപത്ത് നിന്നാണ് അമ്പലപ്പുഴ പൊലീസ് സുരേഷിനെ പിടികൂടിയത്. ഇയാളില്‍ നിന്ന് ഒരു ലിറ്റര്‍ ചാരായം പൊലീസ് കണ്ടെടുത്തു.

മദ്യലഹരിയിലായിരുന്ന ഇയാള്‍ പൊലീസ് സ്റ്റേഷനിലും അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് സുരേഷിനെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് പുറത്താക്കിയതായി ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്‍ എം.വി ഗോപകുമാര്‍ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ