ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍, ബാറ്റിങ്ങിനിറങ്ങിയ സഞ്ജു സാംസണിന്റ രാജസ്ഥാന്‍ റോയല്‍സ് 114 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയില്‍ വീണിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലഖ്‌നൗ, നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സെടുത്തത്. അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ കൈല്‍ മായേഴ്‌സാണ് ലഖ്‌നൗവിനായി ബാറ്റിങ്ങില്‍ തിളങ്ങിയത്.
മറുപടി ബറ്റങ്ങിനിറങ്ങിയ രാജസ്ഥാനായി തുടക്കത്തില്‍ യശസ്വി ജയ്സ്വാളും ജോസ് ബട്ടലറും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് നല്‍കിയെങ്കിലും, മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാര്‍ സമ്പൂര്‍ണമായി ലഖ്‌നൗ ബോളര്‍മാര്‍ക്ക് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. ഇതാണ് രാജസ്ഥാനെ തോല്‍വിയിലേക്ക് നയിച്ചത്.
മൂന്ന് റണ്‍ ഔട്ടുകളാണ് മത്സരത്തില്‍ സംഭവിച്ചത്. രാജസ്ഥാന്‍ രണ്ട് പേരെ റണ്‍ ഔട്ടിന് പുറത്താക്കിയപ്പോള്‍ രാജസ്ഥാന്‍ നിരയില്‍ ഒരാളും റണ്‍ ഔട്ടിന് മുന്നില്‍ വീണു.
രാജസ്ഥാനായി സന്ദീപ് ശര്‍മ എറിഞ്ഞ ഓവസാന ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടമാക്കിയ ലഖ്‌നൗവിന് നേടാനായത് എട്ട് റണ്‍സ് മാത്രമായിരുന്നു. ഈ ഓവറിലാണ്
ലഖ്‌നൗവിന്റെ രണ്ട് ബാറ്റര്‍മാര്‍ റണ്‍ ഔട്ടില്‍ പുറത്തായത്. അതില്‍ തകര്‍പ്പന്‍ ത്രോയിലൂടെ സഞ്ജു ലഖ്‌നൗ താരം നിക്കൊളാസ് പുരാനെ റണ്ണൗട്ടാക്കിയത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലഖ്‌നൗ താരങ്ങള്‍ സിംഗിളിനായ ശ്രമിക്കവെ വിക്കറ്റിന് പിന്നിലുള്ള സഞ്ജു തന്റെ കീപ്പിങ് ഗ്ലൗ പോലും ഊരാതെയാണ് നിക്കൊളാസ് പുരാനെ ത്രോയിലൂടെ പുറത്താക്കിയത്. സഞ്ജുവിന്റെ ഈ ഒറ്റ ത്രോ വലിയ രീതിയില്‍ പ്രശംസിക്കപ്പെടുന്നുണ്ട്.
എന്നാല്‍ രാജസ്ഥാനായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇതേ സഞ്ജു സാസണും റണ്‍ ഔട്ടിന് മുന്നില്‍ വീഴുകയായിരുന്നു. രണ്ട് റണ്‍സ് നേടിയിരിക്കെ സംഗിള്‍സിന് ശ്രമിച്ച സഞ്‌വിനെ അമിത് മിശ്ര റണ്ണൗട്ടിന് മുന്നില്‍ കുടുക്കുകയായിരുന്നു.