ലോകകപ്പ് ആരവം കലാശപ്പോരാട്ടത്തിലേക്ക് അടുക്കുകയാണ്.
ഡിസംബർ 18ന് ഇന്ത്യൻ സമയം രാത്രി 8:30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് ലോകകപ്പ് ഫൈനലിൽ ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ അർജന്റീനയും കഴിഞ്ഞ വർഷത്തെ ലോകചാമ്പ്യൻമാരായ ഫ്രാൻസും തമ്മിൽ ലോകകപ്പിൽ മുത്തമിടാനായി പരസ്പരം ഏറ്റുമുട്ടും.
ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നിന്നും ജയിച്ച് കയറുന്നവരായിരിക്കും ഇനിമുതൽ നാല് വർഷത്തേക്ക് ഫുട്ബോളിലെ വിശ്വജേതാക്കൾക്കുള്ള കിരീടം ശിരസ്സിലണിയുന്നത്.
എന്നാലിപ്പോൾ ലോകകപ്പ് ഫൈനലിനായി തയാറെടുക്കുന്ന ഫ്രഞ്ച് ക്യാമ്പിൽ ആശങ്കപരത്തികൊണ്ട് താരങ്ങൾ ക്ക് പനി പിടിപെടുകയാണ്.
“ക്യാമൽഫ്ലൂ” എന്ന ഒരുതരം വൈറസ് പരത്തുന്ന രോഗമാണ് ഫ്രഞ്ച് ക്യാമ്പിൽ പടർന്നു പിടിക്കുന്നത്.
മിഡ്‌ഫീൽഡർ അഡ്രിയാൻ റാബിയോട്ട്, ഡിഫൻഡർ ദാലോട്ട് ഉപമെക്കാനോ എന്നിവർക്ക് നേരത്തെ തന്നെ ഫ്രഞ്ച് ക്യാമ്പിൽ അസുഖം പിടിപെട്ടിരുന്നു. അത് കൊണ്ട് തന്നെ ഇവർ സെമി ഫൈനൽ കളിച്ചിരുന്നില്ല.
എന്നാൽ ടീമിലെ മറ്റൊരു താരമായ വിങ്ങർ കിങ്സ്‌ലി കോമാനും രോഗബാധിതനായിരിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സ്. ഡെയിലി മെയിലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
അസുഖബാധിതരായ താരങ്ങളെ പ്രത്യേകം മാറ്റിപ്പാർപ്പിച്ചിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മൂന്ന് താരങ്ങൾക്കും ലോകകപ്പ് ഫൈനൽ മത്സരങ്ങൾ കളിക്കാൻ സാധിച്ചേക്കില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
തുടർച്ചയായി നിലനിൽക്കുന്ന പനി, ശ്വാസതടസം, ചുമ എന്നിവയുണ്ടാക്കുന്ന ഒരു തരം വൈറൽ പനിയാണ് ക്യാമൽ ഫ്ലൂ.