| Thursday, 11th March 2021, 10:53 pm

പുതുച്ചേരിയിലും നഷ്ടം സഹിച്ച് കോണ്‍ഗ്രസ്; മത്സരിക്കുന്നത് 15 സീറ്റില്‍ മാത്രം; നഷ്ടമായത് 6 സീറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതുച്ചേരി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുച്ചേരിയില്‍ കോണ്‍ഗ്രസ് 15 സീറ്റില്‍ മാത്രം മത്സരിക്കും.13 സീറ്റില്‍ ഡി.എം.കെയും മത്സരിക്കും. ബാക്കിയുള്ള രണ്ട് മണ്ഡലങ്ങളില്‍ ചെറിയ സഖ്യ കക്ഷികളായിരിക്കും മത്സരിക്കുന്നത്.

ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യത്തില്‍ കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ ആറ് സീറ്റാണ് കോണ്‍ഗ്രസിന് ഇത്തവണ കുറഞ്ഞത്.

ഇതോടെ തമിഴ്നാട്ടില്‍ ഡി.എം.കെയുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ കീഴടങ്ങിയതിന് സമാനമായി പുതുച്ചേരിയിലും കോണ്‍ഗ്രസ് വഴങ്ങിയെന്ന കാര്യം വളരെ വ്യക്തമാണ്.

കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 21 സീറ്റിലും ഡി.എം.കെ 9 സീറ്റിലുമാണ് മത്സരിച്ചത്. അതില്‍ നിന്നാണ് നാല് സീറ്റ് ഡി.എം.കെ കൂട്ടിയെടുത്തത്.

തങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ഡി.എം.കെ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് സഖ്യം ആവശ്യമായതിനാല്‍ സീറ്റ് ധാരണയില്‍ എത്തുകയായിരുന്നു.

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് 25 സീറ്റില്‍ മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. കന്യാകുമാരി ലോക് സഭാ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മത്സരിക്കും.

40 സീറ്റായിരുന്നു കോണ്‍ഗ്രസ് ഡി.എം.കെയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ഡി.എം.കെ നിഷേധിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയും വീരപ്പമൊയ്‌ലിയും പങ്കെടുത്ത ചര്‍ച്ചയില്‍ 20 സീറ്റായിരുന്നു കോണ്‍ഗ്രസിന് നല്‍കുമെന്ന് ഡി.എം.കെ അറിയിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: With a Push From Rahul Gandhi, DMK and Congress Arrive at Seat-sharing Pact For Puducherry Assembly Elections

We use cookies to give you the best possible experience. Learn more