| Monday, 6th August 2018, 4:24 pm

രാഷ്ട്രപതി സന്ദര്‍ശനത്തിനിടെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനത്തിനിടെയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള സുരക്ഷാവീഴ്ച കണ്ടെത്തിയത്.

വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്താനുപയോഗിച്ച ഉപകരണങ്ങള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കരമനയിലെ ഓഫ് റോഡ് എന്ന സ്ഥാപനത്തില്‍ നിന്ന് വയര്‍ലസ് ഉപകരണങ്ങള്‍ പിടിച്ചെടുത്തു.

പൊലീസിന്റെ ടെലികമ്യൂണിക്കേഷന്‍ വിഭാഗമാണ് വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നെന്ന് കണ്ടെത്തിയത്. രണ്ട് സിന്തസൈസര്‍ പ്രൊസസ്സറുള്ള വയര്‍ലസ്സ് സെറ്റുകളാണ് സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത്.


ALSO READ: സിദ്ധിഖിന്റേത് ആസൂത്രിത കൊലപാതകം; ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്ത് നേതാക്കന്‍മാരെ ചോദ്യം ചെയ്യണം: വി.ടി ബല്‍റാം


സമീപത്തെ സംഭാഷണങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിവുള്ള സെറ്റുകളാണ് പിടിച്ചെടുത്തത്. വയര്‍ലസ് സെറ്റ് പിടികൂടിയ സ്ഥാപനത്തില്‍ പൊലീസും കേന്ദ്രസംഘവും പരിശോധന നടത്തിവരികയാണ്.

കാര്‍ റേസുകളും ബൈക്ക് റേസുകളും സംഘടിപ്പിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് വയര്‍ലസ് ഉപകരണങ്ങള്‍ കണ്ടെത്തിയത്. വയര്‍ലസ് പിടിച്ചെടുത്ത കരമന പൊലീസ് സ്ഥാപനത്തിനെതിരെ കേസെടുത്തിട്ടുണ്ട്.

അതേസമയം വയര്‍ലസ്സ് സന്ദേശങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more